പന്ത്രണ്ടാം ക്ലാസുകാരി പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ജാർഖണ്ഡിലെ ഝാര്‍ഖണ്ഡിലെ ഡുംക ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിന് ശേഷം വൻ പ്രതിഷേധങ്ങൾ നടക്കുകയും നൂറ് കണക്കിന് ആളുകൾ തടിച്ചു കൂടുകയും ചെയ്തു. വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംഘർഷാവസ്ഥ കണക്കിലെടുത്താണ് സ്ഥലത്ത് 144 പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അങ്കിത കുമാരി (19) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ഷാരൂഖ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നാളുകളായി ഇയാൾ പെൺകുട്ടിയുടെ പുറകെ നടന്നു ഭീഷണിപ്പെടുത്തുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും തന്റെ പിന്നാലെ നടക്കരുതെന്ന് താക്കീത് നൽകുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.
പ്രണയം നിരസിച്ചതിൽ കലിപൂണ്ട ഇയാൾ അങ്കിത കുമാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ദുംകയിലെ ഫൂലോ ജനോ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ ഷാരൂഖിനെ കൂടാതെ ചോട്ടു ഖാൻ എന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് പ്രതിക്ക് പെട്രോൾ വാങ്ങി നൽകിയത്.
അതേസമയം പൊലീസ് പിടികൂടുന്ന സമയത്തുപോലും തെല്ലും കുറ്റബോധമില്ലാതെയാണ് ഷാരൂഖിനെ കാണപ്പെട്ടത്. പിടിച്ചുകൊണ്ടുപോകുന്ന പൊലീസുകാരോട് ചിരിച്ച് സംസാരിച്ചുകൊണ്ട് ഇയാള്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
English Summary: Girl set on fire case: Prohibition order in Dumka
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.