22 December 2024, Sunday
KSFE Galaxy Chits Banner 2

ദാമ്പത്യ ബന്ധത്തിന്റെ മഹിമ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ താരമായ ദമ്പതികള്‍ ഹണിട്രാപ്പ് കേസില്‍ പിടിയില്‍‍

Janayugom Webdesk
തൃശൂർ
August 30, 2022 6:41 pm

ഹണി ട്രാപ്പില്‍ വ്യവസായിയെ കുടുക്കാന്‍ ശ്രമിച്ച ഇന്‍സ്റ്റാഗ്രാം റീല്‍ താരങ്ങളായ ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് പണവും ആഭരണവും കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യവസായിയെ കൊല്ലം സ്വദേശിയായ ദേവു പാലക്കാട് എത്തിച്ചു. പണവും എടിഎം കാര്‍ഡുകളും വാഹനവും ആഭരണങ്ങളും ഇയാളില്‍ നിന്ന് കവര്‍ന്നു. ഭര്‍ത്താവും കൂട്ടാളികളുമാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ രക്ഷപ്പെട്ട വ്യവസായി പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ പ്രതികള്‍ കാലടിയിലെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു. ദേവുവിന്റെ ഭര്‍ത്താവ് ഗോകുല്‍, സുഹൃത്തുക്കള്‍ കോട്ടയം പാലാ സ്വദേശി ശരത്ത്, ഇരിങ്ങാലക്കുട സ്വദേശികള്‍ ജിഷ്ണു, അജിത്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. സമാനരീതിയില്‍ പ്രതികള്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ ദമ്പതികള്‍ക്ക് അറുപതിനായിരത്തിനുമുകളില്‍ ഫോളേവേഴ്‌സുണ്ട്. പൊലീസ് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു വരികയാണ്.

Eng­lish Sum­ma­ry: A cou­ple who became stars on social media by talk­ing about the glo­ry of their mar­riage, were arrest­ed in the hon­ey­trap case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.