വഖഫ് നിയമനം പിഎസ്‌സിക്കു വിട്ട ബിൽ റദ്ദാക്കാനുള്ള ബിൽ നിയമസഭ ഐകകണ്‌ഠേന പാസാക്കി. 2022 ലെ കേരള പിഎസ്‌സി (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബില്ലാണ് സഭ പാസാക്കിയത്. വിവിധ മുസ്ലീം സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റദ്ദാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നു. ബിൽ റദ്ദാക്കണമെന്ന് ഒരു ഘട്ടത്തിലും പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കണം എന്ന നിലപാടാണ് അവര്‍ ആവര്‍ത്തിച്ചിരുന്നത്, അദ്ദേഹം പറഞ്ഞു.
ബിൽ പൊതു സമൂഹത്തിൽ ഒട്ടേറെ ആശങ്ക ഉയർത്തിയെന്നും തുടർന്ന് മുഖ്യമന്ത്രി വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സർക്കാർ നടപടിയെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. അതിൽ ഒരു ദുരഭിമാനവും ഇല്ല. ജനാഭിപ്രായം മാനിച്ചുള്ളതും ഉന്നതമായ ജനാധിപത്യ ബോധം പ്രകടമാക്കുന്നതുമാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. റദ്ദാക്കൽ ബില്ലിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
English Summary:Waqf appointment: Legislature overturns decision left to PSC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.