22 September 2024, Sunday
KSFE Galaxy Chits Banner 2

ഇന്ധന ചോര്‍ച്ച; ആര്‍ട്ടിമിസ് ദൗത്യം വീണ്ടും മാറ്റി

Janayugom Webdesk
വാഷിങ്ടണ്‍
September 3, 2022 11:02 pm

വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഇന്ധനചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റി. ട്വിറ്റര്‍ കുറിപ്പിലൂടെ നാസ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
ആർട്ടിമിസ് 1 കഴിഞ്ഞ മാസം 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വി‌ക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റുകയായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും പരീക്ഷണം നടത്തുമെന്നാണ് കമ്പനി പറഞ്ഞിരുന്നതെങ്കിലും വിക്ഷേപണം തുടര്‍ച്ചയായ രണ്ടാം തവണയും മാറ്റിവയ്ക്കുകയായിരുന്നു.
പരീക്ഷണാർത്ഥമാണ് ആർട്ടിമിസ് 1 വിക്ഷേപിക്കുന്നത്. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസയുടെ പദ്ധതി.
ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരമുള്ള റോക്കറ്റുമായ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എൽഎസ്) യാത്രികരുടെ പേടകമായ ഓറിയോൺ വഹിക്കുന്നത്. 50 വർഷങ്ങൾക്ക് മുൻപ് അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച സാറ്റേൺ ഫൈവ് റോക്കറ്റുകളെക്കാൾ ഉയരം കുറഞ്ഞതാണ് എസ്എൽഎസ് എങ്കിലും കരുത്ത് കൂടുതലാണ്. 11 അടി പൊക്കമുള്ളതാണ് ഒറിയോൺ പേടകം. 4 യാത്രികരെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.
9300 കോടിയിലധികം യുഎസ് ഡോളർ ചെലവു വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളറാണ് ചെലവാകുക. 

Eng­lish Sum­ma­ry: fuel leak­age; Artemis changed the mis­sion again

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.