ഓണാഘോഷത്തിന് വീടുപൂട്ടി യാത്രപോകുന്നവര്‍ പൊലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിച്ചാല്‍ അധിക സുരക്ഷ ഉറപ്പു വരുത്താമെന്ന് കേരളാ പൊലീസ്. വീടുകള്‍ക്ക് സമീപം പൊലീസ് സുരക്ഷയും പെട്രോളിങും ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും. പോല്‍ ആപ് എന്ന കേരളാ പൊലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര്‍ സര്‍വ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം.
നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് പട്രോളിങും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും. 2020 ല്‍ നിലവില്‍ വന്ന ഈ സംവിധാനം ഇതുവരെ 2945 പേര്‍ വിനിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 450 പേരാണ് വീടുപൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 394 പേരും എറണാകുളം ജില്ലയില്‍ 285 പേരും ഈ സംവിധാനം വിനിയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
English summary; kerala police can provide security if people who lock their houses provide information on the app
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.