ഹിജാബ് വിലക്ക് മൗലികാവകാശ ലംഘനമാണെന്നും കര്‍ണാടകയിലെ ലക്ഷക്കണക്കിന് മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചതായും മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയില്‍. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്റെ കാര്യത്തില്‍ സമിതികള്‍ തീരുമാനമെടുക്കുന്നതില്‍ അപാകത കാണുന്നില്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധൂലിയയും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. മതേതര രാജ്യത്ത് മതപരമായ വസ്ത്രധാരണം ആവശ്യമാണോയെന്നും കോടതി ആരാഞ്ഞു. അതേസമയം കേസിന്റെ വൈകാരികത കണക്കിലെടുത്തും രാജ്യവും ലോകവും സൂക്ഷ്മമായി വീക്ഷിക്കുന്നതിനാലും ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സർക്കാർ നടപടി ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 23 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹിജാബ് ധരിക്കുന്നതില്‍ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി. കേസ് ഇനി ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മാര്‍ച്ച് 15നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം.
English Summary: Hijab ban: Education of Muslim girls affected
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.