2 May 2024, Thursday

Related news

May 1, 2024
May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024

ഗുജറാത്തില്‍ ബിജെപിയെ രാഷട്രീയമായി നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്ന് എഎപി

Janayugom Webdesk
ന്യൂഡല്‍ഹി
September 13, 2022 3:40 pm

ഗുജറാത്തില്‍ ബിജെപിയെ രാഷട്രീയമായി നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്ന് എഎപി കണ്‍വീനറുംഡല്‍ഹി മുഖ്യമന്ത്രിയുമായകെജ്രിവാള്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നും തങ്ങളാണ് യദാർത്ഥ ബദലെന്നുമുള്ള അവകാശ വാദത്തോടെയാണ് എ എ പിയുടെ പ്രചരണം.

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തുള്ള അരവിന്ദ് കെജ്രിവാളും ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിനെ തന്നെ. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നു.കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു. അതിനാല്‍ തന്നെ കോണ്‍ഗ്രസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിര്‍ത്തണമെന്നും ഗുജറാത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെജ്രിവാള്‍ പറഞ്ഞു.

ഗുജാറാത്തില്‍ ബി ജെ പിക്ക് ഒരു പ്രമുഖ വെല്ലുവിളിയായി ഉയർന്നുവരാന്‍ എ എ പിക്ക് സാധിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച കെജ്‌രിവാൾ, പാർട്ടി ഇതിനകം തന്നെ രാഷ്ട്രീയമായി തകർന്നിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജനങ്ങള്‍ യാതൊരു അവസരവും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അവസാനിച്ചു, പൊതുജനങ്ങൾക്ക് ഇത് അറിയാം, അവരുടെ മനസ്സിൽ സംശയമില്ല. ഞങ്ങൾ എല്ലാ സീറ്റുകളിലും മത്സരിക്കും, ബിജെപി തോൽക്കും,കെജ്രിവാൾ പറഞ്ഞു. 

അഹമ്മദാബാദിൽ ശുചീകരണ തൊഴിലാളികളുമായി ഒരു ടൗൺ ഹാൾ മീറ്റിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ സംസ്ഥാനത്ത് അഴിമതി രഹിതവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്യുന്ന അഞ്ച് വാഗ്ധാനങ്ങള്‍ പ്രഖ്യാപിക്കുകയുംചെയ്തു. ഭരണകക്ഷി വന്‍ അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം ബി ജെ പിക്കെതിരേയും വിമർശനം ഉന്നയിച്ചു. എ എ പി അധികാരത്തിൽ വന്നാൽ എല്ലാ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തു. അതേസമയം എ എ പി എന്നതിന്റെ പൂർണ്ണ രൂപം ഇപ്പോൾഅരവിന്ദ് അഡ്വർടൈസ്‌മെന്റ് പാർട്ടി, അരവിന്ദ് ആക്ടർ പാർട്ടി, അരവിന്ദ് ഐഷ് പാർട്ടി എന്നിവയാണ് എന്ന് വിമർശിച്ചുകൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ 60 ദിവസമായി, പഞ്ചാബ് സർക്കാരിന് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാൻ കഴിയുന്നില്ല. എന്നാൽ ഗുജറാത്തിൽ പരസ്യങ്ങൾക്കായി ഭഗവന്ത് മാൻ സർക്കാർ പാഴാക്കിയത് 36 കോടി രൂപയാണ്. ഇതാണ് അരവിന്ദ് ആക്ടേഴ്‌സ് പാർട്ടിയുടെ രാഷ്ട്രീയ മാതൃക. പഞ്ചാബിലെ ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ഗുജറാത്തിൽ പരസ്യങ്ങൾക്കായി പാഴാക്കുന്നു,” കോൺഗ്രസ് നേതാവ് അജോയ് കുമാർ പറയുന്നുഡൽഹിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ എ എ പിയുടെ പ്രകടനം ഉയർത്തിക്കാട്ടി, ഗുജറാത്തിലെ യുവാക്കൾക്ക് കെജ്രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഡൽഹിയിൽ ജോലി നൽകുന്നതിൽ അവർ പരാജയപ്പെട്ടു. ഡൽഹിക്കാർക്ക് 10 ലക്ഷം തൊഴിലവസരങ്ങൾ നൽകിയെന്നാണ് ഗുജാറത്തില്‍ വന്ന് അവർ അവകാശപ്പെടുന്നതെന്നും അജോയ് കുമാർ ആരോപിച്ചു. തിങ്കളാഴ്ച രാത്രി അഹമ്മദാബാദിൽ നടന്ന കെജ്രിവാളിന്റെ ഓട്ടോറിക്ഷാ യാത്ര ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അദ്ദേഹം എയർപോർട്ടിൽ എത്താൻ 2 കോടിയുടെ കാർ എടുക്കുന്നു, തുടർന്ന് അഹമ്മദാബാദിലേക്ക് 45 ലക്ഷം രൂപ ചാറ്റഡ് ഫ്ലൈറ്റ് എടുക്കുന്നു, തുടർന്ന് ഓട്ടോയിൽ യാത്ര ചെയ്യുന്ന നാടകം. അരവിന്ദ് കെജ്‌രിവാൾ മറ്റൊരു മോഡിയാണ്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും”- അജോയ് കുമാർ പറഞ്ഞു.

ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ശക്തമാക്കിയരിക്കുകയാണ് എ എ പി. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനമായിരുന്നു ബിജെപി. എന്നാല്‍ ഇരു പാര്‍ട്ടികളിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത രാഷട്രീയ സഹാചര്യമാണ് ഗുജറാത്തിലുള്ളത്

Eng­lish Sum­ma­ry: AAP says Con­gress does not have the strength to face BJP polit­i­cal­ly in Gujarat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.