8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 4, 2024
August 1, 2024
July 29, 2024
July 12, 2024
July 10, 2024
July 7, 2024
April 24, 2024
January 19, 2024
January 12, 2024
December 5, 2023

വിദ്വേഷ പ്രസംഗത്തില്‍ നടപടിയെടുക്കാന്‍ നിയമമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 10:53 pm

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയെയോ അംഗങ്ങളെയോ നിരോധിക്കാൻ അധികാരമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. വിദ്വേഷ പ്രസംഗം തടയാൻ പ്രത്യേക നിയമമില്ലാത്തതിനാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും നടപടി സ്വീകരിക്കുകയാണെന്ന് കമ്മിഷൻ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രസംഗം സംബന്ധിച്ച നിയമകമ്മിഷൻ റിപ്പോർട്ട് 267ലെ ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ സത്യവാങ്മൂലം നല്കിയത്.
പാർട്ടികളെ അംഗീകരിക്കാനും സ്ഥാനാർത്ഥികളെ അയോഗ്യരാക്കാനും നിയമകമ്മിഷൻ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്കുന്നില്ലെങ്കിലും, വിദ്വേഷത്തിന് പ്രേരിപ്പിക്കല്‍, ഭീഷണിപ്പെടുത്തൽ, അക്രമം, പ്രകോപനം എന്നിവയ്ക്ക് നടപടിയെടുക്കാന്‍ ക്രിമിനൽ നിയമത്തിൽ ഭേദഗതികൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു.

Eng­lish Sum­ma­ry: There is no law to take action on hate speech

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.