ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകയില്‍ അഴിമതിയില്‍ പൂര്‍ണ്ണമായുംമുങ്ങികുളിച്ചിരിക്കുകയാണ്.അതില്‍ നി ന്നുംരക്ഷനേടാനായി തെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വ അജണ്ടയിലേക്ക് പോകുകയാണ്. സര്‍വരംഗങ്ങളിലും പരാജയപ്പെട്ടരിക്കുകയാണ് കര്‍ണ്ണാടകയില്‍ ബിജെപി സര്‍ക്കാര്‍. എല്ലാ തലങ്ങളിലും,കൈക്കൂലിയും അഴിമതിയും നടമാടുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തുവന്നിരിക്കുകയാണ്. അവര്‍ റേറ്റ് കാര്‍ഡ് പുറത്തിറക്കി.
നാണം കെട്ട് ബിജെപി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. പകരം കോണ്‍ഗ്രസിനെ അഴിമതിക്കാര്‍ എന്നു വിളിച്ച് രക്ഷനേടാനുള്ള ശ്രമവും നടക്കുന്നു. പല മുതിര്‍ന്ന ബിജെപി നേതാക്കളും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എതിരേ രംഗത്തു വരാതെ മൗനം പാലിക്കുകയാണ്. ബിജെപിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബിജെപിയുടെ നിരവധി എംഎല്‍എമാരും, എംഎല്‍സി മാരും ഗുരുതര ആശങ്കകളാണ് പ്രകടിപ്പിച്ചത്.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകളെ ബാധിച്ചിരിക്കുകയാണ് അഴിമതി.
അധികാരത്തില്‍ എത്താന്‍ ഒരു സാഹചര്യവും ഇല്ലെന്ന വിലയിരുത്തലാണ് അവര്‍ക്ക് ഒരോരുത്തകര്‍ക്കും ഉണ്ടായിരിക്കുന്നത്. ബി എസ് യെദ്യൂരപ്പയുടെ കാലത്താണ് അഴിമതി നടന്നിരിക്കുന്നതെന്ന വിലയിരുത്തലും പാര്‍ട്ടി തലങ്ങളില്‍ ഉണ്ടായിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടകം. പാര്‍ട്ടി നടത്തിയ സര്‍വേകളിലെല്ലാം സംസ്ഥാനത്ത് കനത്ത തിരിച്ചടി നേരിടുമെന്ന വിലയിരുത്തലാണ്.ചില നേതാക്കള്‍ മുതിര്‍ന്ന പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു
അടുത്ത വര്‍ഷം (2023ല്‍) നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിന്‍റെ വിലയിരുത്തലില്‍ വിജയിക്കില്ല. അഴിമതി സര്‍ക്കാരിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ തന്ത്രങ്ങള്‍മെനയുകയാണ്. പാര്‍ട്ടി നേതൃത്വത്തിനും, ആര്‍എസ്എസിനും ബോധ്യമായ സാഹചര്യത്തില്‍ തീവ്രഹിന്ദുത്വ കാര്‍ഡ് ഇറക്കി വര്‍ഗ്ഗീയകളിക്കുവാനുള്ള കോപ്പുകൂട്ടുകയാണ് അണിയറയില്‍.
അഴിമതിയില്‍ മുങ്ങികുളിച്ച യെദ്യൂരപ്പ മാറിയതിനുശേഷം ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി ചുമതല ഏറ്റശേഷം ഹിജാബ്, ഹലാല്‍, ഉച്ചഭാഷിണി തുടങ്ങിയ വര്‍ഗ്ഗീയ വിഷയങ്ങളില്‍ കര്‍ണ്ണാടക നിറഞുനിന്നിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് നേരേ കടന്നു കയറ്റമാണ് ബിജെപി സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പും, പ്രതിഷേധവും വകവെയ്ക്കാതെ കര്‍ണ്ണാടക നിയമസഭയുടെ ഉപരിസഭ കഴിഞദിവസം വിവാദ മതപരിവര്‍ത്തന വിരുദ്ധബില്‍ പാസാക്കി.
ബില്ലിന് നിയമസഭയുടെ അംഗീകാരം ലഭിച്ചു കഴിഞു.മത പരിവര്‍ത്തനവിരുദ്ധ ബില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നും , ബിജെപി തനി ഹിന്ദുത്വപാര്‍ട്ടിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നുമാണ് ആര്‍എസ്എസുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന ഒരു മന്ത്രി അഭിപ്രായപ്പെടുന്നു. പാര്‍ട്ടിയുടെ ഭരണം മൂലം തിരിഞ്ഞെടുപ്പില്‍ വിജയിക്കില്ല.അഴിമതിയാഥാര്‍ത്ഥ്യമാണ്. പ്രതിപക്ഷ പാര്‍ട്ടിയുമായി അഴിമതിയുടെ പേരില്‍ പ്രചരണം അഴിച്ചുവിട്ടാല്‍ പിടിച്ചുനില്‍ക്കാനാവില്ല, കനത്ത തിരിച്ചടി നേരിടേണ്ടിവരും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനാല്‍ ഹിന്ദുത്വം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാം.ഹലാല്‍, ഹിജാബ്, ഉച്ചഭാഷിണി വിഷയങ്ങള്‍ ബിജെപിയുടെ അടിസ്ഥാനവോട്ടുകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
അതിനാല്‍ തീവ്ര ഹിന്ദുത്വനിലപാടുമായി പോകുന്നത് ഗുണകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി ബൊമ്മെ തീവ്രഹിന്ദുത്വ കാര്‍ഡ് ഉപയോഗിക്കുന്നതിന് കൂടുതലായി അനുകൂലിക്കുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി എടുക്കുന്ന നിലപാടിനൊപ്പം നീങ്ങുവനാണ് തീരുമാനമെന്നാണ് ബൊമ്മയുമായി ബന്ധപ്പെട്ട വൃത്തത്തിലുള്ളവര്‍ അവകാശപ്പെടുന്നത്.തങ്ങളുടെ പ്രധാന വോട്ടര്‍മാരായ ലിംഗായത്തുകളെ കൂടെ നിര്‍ത്തുവാന്‍ വേണ്ടിയാണ് രാഷട്രീയപ്രവര്‍ത്തനം നിര്‍ത്തുവാന്‍ തീരുമാനിച്ച ബി എസ് യെദ്യുരപ്പെടെ തിരികെ കൊണ്ടുവന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പാര്‍ലമെന്‍ററി ബോര്‍ഡിലും,കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമാക്കിയത്.
മുന്‍ പ്രസിഡന്‍റു കൂടിയായ കേന്ദ്രമന്ത്രി നിതിന്‍ഗഡ്ഗരിയെ ഒഴിവാക്കിയാണ് യെദ്യുരപ്പെയെ ഉള്‍പ്പെടുത്തിയത്. എന്നാലും ബിജെപി നേതൃത്വം ആശങ്കയില്‍ തന്നെയാണ്. എല്ലാ ലിംഗായത്തുക്കളും ബിജെപിയെ വിശ്വസിച്ച് ഒരിക്കല്‍ കൂടി വോട്ട് ചെയ്യുന്ന സഹാചര്യമല്ല നിലനില്‍ക്കുന്നത്. അതുപോലെ ഒബിസി വിഭാഗങ്ങളും,ഒബിസിയില്‍നൂറോളം ജാതികളുണ്ട്. അവര്‍ ജാതിനോക്കി വോട്ടുചെയ്താലും ബിജെപിക്ക് പരാജയം സംഭവിക്കും. അതിനാല്‍ എല്ലാവരേയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി ഹിന്ദുത്വ കാര്‍ഡ് ഇറക്കുകതന്നെ ചെയ്യുമെന്നാണ് സംസ്ഥാനത്തെ മറ്റൊരു മുതിര്‍ന്ന മന്ത്രിപറയുന്നത്. കര്‍ണ്ണാടകയില്‍ ബിജെപി വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ പോകുകയാണെന്നു ഇതിനാല്‍ വിലയിരുത്തേണ്ടതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു കഴിഞ്ഞു.
കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരായതിനാൽ വികസനത്തിന്റെ പേരിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് ബിജെപിക്ക് അറിയാം. തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ച് മത്സരിച്ചാൽ 50 സീറ്റ് പോലും നേടാനാകില്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് വർഗീയ വിഷം ചീറ്റാൻ അവർ ഒരുങ്ങുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോൺഗ്രസിന്റെ ശക്തനായ ലിംഗായത്ത് നേതാവും പ്രചാരണ സമിതി അധ്യക്ഷനുമായ എംബി പാട്ടീൽ സ്വന്തം സമുദായത്തിന്റെ പിന്തുണ സമാഹരിച്ച് സംസ്ഥാനത്ത് പര്യടനം നടത്തുകയാണ്.
ലിംഗായത്തുകൾ വലിയ തോതിൽ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും അവർ ഇനി ഒരു പാർട്ടിയെയോ നേതാവിനെയോ മാത്രം ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കർണാടക തിരഞ്ഞെടുപ്പിൽ യുപി മുഖ്യമന്ത്രിയും ഹിന്ദുത്വ മുഖവുമായ യോഗി ആദിത്യനാഥിനെ പ്രചാരണത്തിന് ക്ഷണിക്കാനും സംസ്ഥാന ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30 ന് കർണാടകയിൽ പ്രവേശിക്കും. 21 ദിവസത്തേക്ക് അദ്ദേഹം നിർണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിലൂടെ സഞ്ചരിക്കും. ബിജെപി ഇത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
English Sumamry:
In order to save from corruption, BJP has adopted a radical Hindu stance in Karnataka
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.