രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കോണ്‍ഗ്രസിനെതിരെ വീണ്ടും പ്രതിഷേധം. ഭാരത് ജോഡോ യാത്ര കൊഴുപ്പിക്കാന്‍ കെട്ടിയ ബാനറില്‍ ആര്‍എസ്എസ് നേതാവ് വി ഡി സവർക്കറുടെ ചിത്രം വന്നത് കോണ്‍ഗ്രസിന് വിനയായി. പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ജോഡോ യാത്രാ സംഘം എത്തുന്നതിന് തൊട്ടുമുമ്പ് ചിത്രം മറയ്ക്കാന്‍ ഗാന്ധിജിയുടെ ചിത്രം തന്നെ അണികള്‍ക്ക് ഉപയോഗിക്കേണ്ടിവന്നു. അങ്ങനെ രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പ്രചാരണം കൊഴുപ്പിക്കാൻ സ്ഥാപിച്ച കൂറ്റൻ ബാനറിൽ സവർക്കറും ഇടംപിടിച്ചു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചിത്രം വിവാദമായപ്പോൾ ഒടുവിൽ ഗാന്ധിജിയുടെ ചിത്രം തന്നെ കൊണ്ടുവന്ന് സവർക്കറുടെ മുകളിൽ പതിപ്പിച്ച് നേതാക്കൾ തടിതപ്പി. ഇതിനിടയിൽ പരസ്പരം പഴിചാരി രക്ഷപെടാനുള്ള നേതാക്കളുടെ ശ്രമങ്ങളും പൊല്ലാപ്പായി.
ജോഡോ യാത്രയെ സ്വീകരിക്കാൻ ആലുവ എംഎൽഎ അൻവർ സാദത്തിന്റെ വീടിനു സമീപം നെടുമ്പാശ്ശേരി ദേശം കോട്ടായിൽ സ്ഥാപിച്ചിട്ടുള്ള ബാനറിലാണ് വി ഡി സവർക്കറുടെ ചിത്രം ഉൾപ്പെടെ സ്ഥാപിച്ചത്.
ഗാന്ധി വധത്തിൽ കുറ്റാരോപിതരായ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് ചെങ്ങമനാട് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വിവാദമായതോടെ ഐഎൻടിയുസി പ്രാദേശിക നേതാവ് എവിടെ നിന്നോ ഗാന്ധിജിയുടെ വേറെ വലിപ്പത്തിലുള്ള ചിത്രം കൊണ്ടുവന്ന് സവർക്കറുടെ ചിത്രത്തിനു മുകളിൽ തൂക്കി. ദാദാഭായ് നവറോജി, രബീന്ദ്രനാഥ ടാഗോർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ബാനറിൽ സവർക്കറും ഉൾപ്പെട്ടിരുന്നത്.
നിലമ്പൂർ എംഎൽഎ പിവി അൻവർ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വ്യാപകമായ ആക്ഷേപമാണ് കോൺഗ്രസിന് നേരെ ഉയർന്നത്. ജോഡോ യാത്ര ഇന്ന് കടന്ന് പോകുന്നത് ഈ വഴിയിലൂടെയാണ്. സോഷ്യൽ മീഡിയയിൽ ചിത്രം ചർച്ചയായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരെത്തി സവർക്കറിന്റെ ചിത്രത്തിന് മുകളിൽ ഗാന്ധിജിയുടെ ചിത്രം ഒട്ടിച്ച് ഇത് മറക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.
ഇന്നലെ രാവിലെ ആറരയോടെ കുമ്പളം ടോൾ പ്ലാസയിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. ദേശീയപാതയിൽ അരൂർ മുതൽ ഇടപ്പള്ളി വരെ രാവിലെയും വൈകിട്ട് ഇടപ്പള്ളി മുതൽ ആലുവ വരെയും ദേശീയപാതയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതും വാഹനങ്ങൾ വഴി തിരിച്ചുവിട്ടതും ജനങ്ങളെ വലച്ചു. കോൺഗ്രസുകാർ അല്ലാത്തവരും യാത്രയിൽ അനുഗമിക്കുമെന്ന് നേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും അത്തരത്തിൽ ആരും തന്നെ യാത്രയിൽ എത്തിയതുമില്ല.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് അത്ര ദൂരമില്ലെന്ന് അരക്കിട്ടുറപ്പിച്ചിരിക്കുക കൂടിയാണ് ഈ സംഭവത്തിലൂടെയെന്ന് വ്യക്തമാകുന്നതെന്നാണ് വിമര്‍ശനങ്ങള്‍.
English Summary: Congress Jodo Yathra again in controversy
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.