അടുത്ത വര്‍ഷത്തേയും 2025ലെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി പ്രഖ്യാപിച്ച് ഐസിസി. 2023ലെ ഫൈനല്‍ ഓവലിലും 2025ലെ ഫൈനല്‍ ലോര്‍ഡ്‌സിലും നടക്കും. കഴിഞ്ഞ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിലെ സതാംപ്ടണായിരുന്നു വേദിയായത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ന്യൂസിലന്‍ഡ് ആദ്യ കിരീടം നേടി.
2023, 2025 വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി സ്ഥിരീകരിച്ചെങ്കിലും ഫൈനല്‍ മത്സരങ്ങളുടെ തിയതി തീരുമാനിച്ചിട്ടില്ല. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റിലാണ് ആരംഭിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2–1ന് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കും ഫൈനല്‍ സാധ്യതകള്‍ തുറന്നിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ച് നല്ല തുടക്കമിട്ട ദക്ഷിണാഫ്രിക്കക്ക് പക്ഷെ അടുത്ത രണ്ട് ടെസ്റ്റിലും അടിതെറ്റിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക തന്നെയാണ് ഇപ്പോഴും രണ്ടാമത്. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ശ്രീലങ്കയാണ്. നാലാമത് ഇന്ത്യയും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ രണ്ട് ടെസ്റ്റ് പരമ്പരകളാണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്.
English Summary:Hosted the final of the World Test Championship; Final hope for India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.