3 May 2024, Friday

Related news

April 21, 2024
March 26, 2024
March 25, 2024
March 19, 2024
March 17, 2024
March 17, 2024
March 1, 2024
February 25, 2024
February 10, 2024
January 7, 2024

മലയാളി വിദ്യാർത്ഥി പഞ്ചാബിൽ മ രിച്ച നിലയിൽ

Janayugom Webdesk
ആലപ്പുഴ
September 21, 2022 10:42 pm

മലയാളി വിദ്യാർത്ഥിയെ പഞ്ചാബിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം ഏഴാം വാർഡിൽ സ്വാതിനിവാസിൽ ദിലീപിന്റെ മകൻ അഗിൻ (ബാലു ‑21) ആണ് മരിച്ചത്.
പഞ്ചാബിലെ ലൗലി പ്രഫഷണൽ സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലാണ് അഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബി ടെക് ഡിസൈൻ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. രണ്ടാഴ്ച മുമ്പാണ് അഗിൻ പഞ്ചാബിൽ പഠനത്തിനെത്തിയത്. അഗിൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കൾ പഞ്ചാബിലെത്തിയിട്ടുണ്ട്. ചേർത്തല പള്ളിപ്പുറത്ത് താമസിച്ചിരുന്ന അഗിനും കുടുംബവും കുറച്ച് നാളായി തൃപ്പൂണിത്തുറയിലായിരുന്നു താമസം. സോണി മാതാവും, ആഗി സഹോദരിയുമാണ്.
അഗിന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ നേരത്തെ പഠിച്ച കോഴിക്കോട് എന്‍ഐടിയിലെ അധ്യാപകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്‌ കോഴിക്കോട് എന്‍ഐടിയിലെ പഠനം അവസാനിപ്പിക്കുന്നതിലേക്ക് അധ്യാപകന്‍ നയിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു. തീരുമാനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എല്ലാവര്‍ക്കും താന്‍ ഒരു ഭാരമാണെന്നും കുറിപ്പിലുണ്ട്. ചില പരീക്ഷകളില്‍ പരാജയപ്പെട്ടതിനാല്‍ എന്‍ഐടിയില്‍ പഠനം തുടരാന്‍ കോഴ്സ് ഡയറക്ടര്‍ അനുവദിച്ചില്ലെന്നാണ് സൂചന. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
അതേസമയം മരണത്തിന് പിന്നാലെ പഞ്ചാബ് സര്‍വകലാശാലയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി. പത്ത് ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണിതെന്നും, മുമ്പ് നടന്ന മരണം അധികൃതര്‍ ഇടപെട്ട് മറയ്ക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Malay­ali stu­dent found de ad in Punjab

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.