19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 22, 2024
October 29, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
September 8, 2024
August 27, 2024
August 25, 2024

ചിലര്‍ വീണ്ടും വേദനിപ്പിക്കുന്നു, വസ്ത്രധാരണത്തിന്റെ പേരില്‍ അധിക്ഷേപ കമന്റുകള്‍: പ്രതികരണവുമായി ഭാവന

Janayugom Webdesk
September 26, 2022 4:36 pm

വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടി ഭാവന. എല്ലാം ശരിയാകുമെന്ന് കരുതി ജീവിക്കുമ്പോഴും ചിലര്‍ വീണ്ടും വേദനിപ്പിക്കുകയാണെന്നും എന്തുചെയ്താലും ചിലര്‍ ആക്ഷേപിക്കുകയും ചീത്ത വാക്കുകളുപയോഗിച്ച് വേദനിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഭാവന പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ ചടങ്ങില്‍ ഭാവന ധരിച്ച വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്. ശരീര ഭാഗം കാണുന്ന തരത്തിലുള്ള വസ്ത്രമാണ് എന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. എന്നാല്‍ താരം ധരിച്ച വസ്ത്രത്തിനോടൊപ്പം സ്‌കിന്‍ കളറിലുള്ള സ്ലിപ്പും ധരിച്ചിരുന്നു. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ വസ്ത്രത്തിന്റെ പേരിലാണ് ഭാവനയ്ക്ക് നേരെ അധിക്ഷേപ കമന്റുകള്‍ വന്നത്.

Eng­lish Sum­ma­ry: bha­vana response to cyber attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.