19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
November 23, 2024
November 23, 2024
November 9, 2024
November 4, 2024
November 2, 2024
November 2, 2024
October 30, 2024
October 29, 2024
October 28, 2024

ഇടതുസർക്കാരിനെ തേജോവധം ചെയ്യാൻ സംഘടിതശ്രമം: എൻസിപി

Janayugom Webdesk
കൊച്ചി
September 26, 2022 6:22 pm

വികസനം മുഖ്യ അജണ്ടയായി എടുത്ത ഇടതുമുന്നണി സർക്കാരിനെ ഏതു വിധത്തിലും തേജോവധം ചെയ്‌യുന്നതിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു .തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിർവാഹക സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .വികസനം എന്ന കാഴ്ചപ്പാട് കേരളീയർ അംഗീകരിച്ചതോടെയാണ് രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നത് .ഇതോടെ തങ്ങളുടെ ഭാവി ഇരുളടഞ്ഞുവെന്ന തിരിച്ചറിവാണ് ‚എല്ലാ വികസനപ്രവർത്തങ്ങളെയും എതിർക്കാൻ കോൺഗ്രസ് നേതാക്കളെ പ്രേരിപ്പിക്കുന്നത് .കേരളത്തിൽ ബി ജെ പിയുടെ വർഗീയ നിലപാടിനെതിരെ ഇടതുമുന്നണി യുടെ നിലപാട് ശക്തമാണെന്ന് ജനം തിരിച്ചറിഞ്ഞതോടെ കോൺഗ്രസിന്റെ പ്രസക്തി കേരളത്തിലും ഇല്ലാതെയായി .

ദേശീയ തലത്തിൽ ബി ജെ പിക്ക് ബദലുണ്ടാക്കാൻ നടക്കുന്ന നീക്കങ്ങളിൽ എൻ സി പിയുടെ നിലപാട് നിർണായകമാണ്. ഇടതുമുന്നണിയുമായി ചേർന്ന് ദേശീയ ബദൽ എന്ന ആശയം സാഷാത്കരിക്കാനുള്ള നീക്കം സഫലമാകുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന രാഷ്ട്രീയ നീക്കങ്ങൾ നൽകുന്ന സൂചനയെന്ന് പി സി ചാക്കോ പറഞ്ഞു .പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പോലും പരാജയപ്പെടുന്ന കോൺഗ്രസ് നേതൃത്വത്തോട് ദേശീയ പ്രതിപക്ഷത്തെ ശക്തി പെടുത്തുന്ന നിലപാട് കൈകൊള്ളണമെന്നാണ് എൻ സി പിക്ക് ആവശ്യപെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു .

സർക്കാരിന് സഹായിയായി പ്രവർത്തിക്കേണ്ട ഗവര്ണർ ‚വികസനത്തെ തുരങ്കം വെയ്ക്കുമ്പോൾ ‚ഗവർണറെ തിരിച്ചു വിളിക്കണമെന്ന് രാഷ്ടരപതിയോട് നിർവാഹക സമിതി പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു .ടി പി പീതാംബരൻ മാസ്റ്റർ ‚പി കെ രാജൻ മാസ്റ്റർ ‚വർക്കല രവികുമാർ, പി ജെ കുഞ്ഞുമോൻ ‚തോമസ് കെ തോമസ് എം എൽ എ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

Eng­lish Sum­ma­ry: NCP state pres­i­dent PC Chacko against UDF
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.