4 May 2024, Saturday

Related news

May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024

ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
September 28, 2022 12:07 pm

മലപ്പുറത്ത് ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. തിരൂര്‍, പൊന്നാനി, പെരുമ്പടപ്പ് പ്രദേശങ്ങളില്‍ നിന്നായാണ് അറസ്റ്റ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ പിഎഫ്ഐ, എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ജില്ലയില്‍ 18 ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.

പിഎഫ്ഐ പൊന്നാനി മുന്‍സിപ്പല്‍ ജോയിന്റ് സെക്രട്ടറി ഫൈസല്‍ റഹ്മാന്‍, കുഞ്ഞന്‍ബാവ, കുഞ്ഞിമുഹമ്മദ്, തിരൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കാസിം, പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍, എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് റമീസ് എന്നിവരാണ് അറസ്റ്റിലായത്.

Eng­lish Sum­ma­ry: Six Pop­u­lar Front activists were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.