കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കു മത്സരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയും. ഹൈക്കമാൻഡിന്റെ പിന്തുണ ഖർഗെയ്ക്കാണെന്നു സൂചന.
മുകുൾ വാസ്നിക്കിനെ മത്സരിപ്പിക്കുന്നതിൽ സമവായമായില്ല. ഇന്ന് ഉച്ചയ്ക്ക് 12ന് ഖർഗെ പത്രിക സമർപ്പിക്കും. ഇതോടെ ശശി തരൂരിനും ദിഗ്‌വിജയ് സിങ്ങിനും പുറമേ മൂന്നാം സ്ഥാനാർഥിയായി ഖർഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് അണിചേരും. പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽനിന്ന് ഇന്നലെ 10 പത്രികകൾ ദിഗ്‌വിജയ് കൈപ്പറ്റിയത്, കൂടുതൽ സ്ഥാനാർഥികൾ രംഗത്തുവന്നേക്കുമെന്ന സൂചന നൽകിയിരുന്നു.
ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ ഒരു സ്ഥാനാർഥി കൂടി അവസാനനിമിഷം രംഗത്തിറങ്ങാനുള്ള സാധ്യത പ്രവചിച്ചിരുന്നു. മുകുൾ വാസ്നിക്, മല്ലികാർജുൻ ഖർഗെ, മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഖർഗെയ്ക്കാണ് സാധ്യത കൂടുതൽ കൽപിച്ചിരുന്നത്.
മത്സരരംഗത്തുള്ള മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങും ശശി തരൂർ എംപിയും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന്റെ അവസാനദിനമാണ് ഇന്ന്.
English Summary:
Congress President Election; Mallikarjunakharge also entered the fray
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.