22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

സമ്മേളനത്തിന് തുടക്കമിട്ട് നഗരിയിൽ ചെമ്പതാക ഉയർന്നു

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 10:33 am

സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് സി ദിവാകരൻ പതാക ഉയർത്തി. വളണ്ടിയർമാൻ പതാകയെ അഭിവാദ്യം ചെയ്തു. പ്രതിനിധികളും പ്രവർത്തകരും മുദ്രാവാക്യം മുഴക്കി. ധീരമായ പോരാട്ടനാളുകളിൽ പതിനായിരക്കണക്കിന് വെടികൊണ്ടും പട്ടിണികിടന്നും ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ പതാകയാണ് വാനിലുയരുന്നതെന്ന് സി ദിവാകരൻ പറഞ്ഞു. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.

നേരത്തെ ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സിപിഐ നേതാവ് അഡ്വ.പി വസന്തത്തിന്റെ നേതൃത്വത്തില്‍ വനിതാ അത്‍‌ലറ്റുമാരുടെ അകമ്പടിയോടെ രാവിലെ പുറപ്പെട്ട ദീപശിഖ വഴതുക്കാട്ടെ സിപിഐ സംസ്ഥാന സമ്മേളന വേദിയായ വെളിയം ഭാര്‍ഗവന്‍ നഗറിലെത്തിയതോടെ സമ്മേളന നഗരി ആവേശം കൊണ്ടു. പ്രതിനിധികളും പ്രവത്തകരും മുദ്രാവാക്യം മുഴക്കി ദീപശിഖയെ വരവേറ്റു. തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദീപശിഖ ഏറ്റുവാങ്ങി സമ്മേളന നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ സ്ഥാപിച്ചു.

മന്ത്രി ജെ ചിഞ്ചുറാണിയാണ് കുടപ്പനക്കുന്നിലെ രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് പി വസന്തത്തിന് ദീപശിഖ കൈമാറിയത്. ടാഗോര്‍ തീയറ്ററില്‍ സജ്ജമാക്കിയ വെളിയം ഭാര്‍ഗവന്‍ നഗറിലെത്തുന്നതുവരെ പാതയോരങ്ങളില്‍ വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രയാണത്തിന് അഭിവാദ്യങ്ങള്‍ നേര്‍ന്നു. നേരിയ മഴയുണ്ടായിരുന്നെങ്കിലും ആവേശം ചോരാതെയാണ് ദീപശിഖ വഴുതക്കാടെത്തിച്ചത്. ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു അധ്യക്ഷനായി. സിപിഐ ജില്മാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണനും സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂര്‍കാവ് ശ്രീകുമാറും പങ്കെടുത്തിരുന്നു. നേതാക്കളും പ്രയാണത്തെ അനുഗമിച്ചിരുന്നു.

Eng­lish Summary:cpi state con­fer­ence flag hoisted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.