23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

മുംബൈ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
മുംബൈ
October 1, 2022 10:50 am

മുംബൈയില്‍ വെടിവെയ്പ്പ് പൊലീസ് ഇടപ്പെട്ട് നിയന്ത്രണവിധേയമാക്കി. വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരസ്പരം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പ്പുണ്ടായതെന്ന് വിവരം. മുംബൈയിലെ കാന്തിവ്ലിയിലാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന് വെടിയുതിര്‍ത്തത്.
അക്രമണത്തിന് കാരണം മുന്‍വൈരാഗ്യമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. അങ്കിത് യാദവ് എന്നയാളാണ് വെടിവെപ്പില്‍ മരിച്ചത്. പ്രതികള്‍ പരസ്പരം നാല് റൗണ്ട് വെടിയുതിര്‍ത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിലവില്‍ പരിക്കേറ്റ മൂന്നുപേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Summary:One killed in Mum­bai shoot­ing; Three peo­ple were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.