ഇന്ത്യന്‍ വ്യോമപാതയിലെത്തിയ ഇറാന്‍ വിമാനത്തിനു നേരെ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് സംരക്ഷണമൊരുക്കാന്‍ യുദ്ധ വിമാനമയത്ത് വ്യോമസേന. ഇറാനിലെ ടെഹ്റാനിൽ നിന്ന് ചൈനയിലെ ഗാങ്സൂ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ മഹാൻ എയർ വിമാനത്തിനാണ് ഭീഷണിയുണ്ടായത്. എന്നാല്‍ ഇത് വ്യാജ സന്ദേശമെന്ന് ഇറാന്‍ അറിയിച്ചതോടെ സംരക്ഷണമൊരുക്കാന്‍ പറന്നുയര്‍ന്ന ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് — സു 30എംകെഐ യുദ്ധ വിമാനങ്ങള്‍ തിരിച്ചിറക്കുകയായിരുന്നു. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരുന്നത്.
ബോംബ് ഭീഷണിയുണ്ടെന്ന വിവരം ദില്ലി എടിഎസിനെ അറിയിച്ച പൈലറ്റിനോട് ജയ്പൂരിലോ, ഛണ്ഡീഗഡിലോ വിമാനം ഇറക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് പൈലറ്റ് തയ്യാറായില്ലെന്നും ഇന്ത്യൻ എയർ ഫോഴ്സ് അറിയിച്ചു.
English summary; The bomb threat against the Iranian plane was fake; Air Force fighter jets return
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.