19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 18, 2024
November 14, 2024
November 3, 2024
October 25, 2024
October 18, 2024
September 30, 2024
September 27, 2024
September 20, 2024

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുന്‍ മന്ത്രി അനിൽ ദേശ്മുഖിന് ജാമ്യം

Janayugom Webdesk
മുംബൈ
October 4, 2022 4:48 pm

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എൻ ജെ ജമാദാറാണ് ഉത്തരവിട്ടത്. എൻസിപി നേതാവ് കൂടിയായ അനില്‍ ദേശ് മുഖിന്റെ ഹർജി ആറുമാസമായി തീർപ്പാക്കാത്തതിനാൽ വേഗത്തിൽ വാദം കേട്ട് തീർപ്പുണ്ടാക്കാൻ നേരത്തെ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രായവും (72), ആരോഗ്യവും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അനില്‍ ദേശ്മുഖിന്റെ അഭിഭാഷകരായ വിക്രം ചൗധരിയും അനികേത് നികവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജയിൽ ആശുപത്രിയിൽ ചികിത്സിക്കാൻ കഴിയാത്ത അസുഖങ്ങളൊന്നും ദേശ്മുഖിന് ഉണ്ടായിരുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് വാദിച്ചു.
2021 നവംബറിൽ ഇഡി അറസ്റ്റ് ചെയ്ത അനിൽ ദേശ്മുഖ് നിലവില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മുൻ മുംബൈ പൊലീസ് കമ്മിഷണർ പരം ബീർ സിങ്ങിന്റെ ആരോപണത്തെത്തുടർന്ന് സിബിഐ അഴിമതി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിദേശ്മുഖിനെതിരെ കേസെടുത്തത്.
ദേശ്മുഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും മുംബൈയിലെ വിവിധ ബാറുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്ന് 4.7 കോടി രൂപ പിരിച്ചെടുത്തതായും ഇഡി അവകാശപ്പെട്ടു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ട്രസ്റ്റായ നാഗ്പൂർ ആസ്ഥാനമായുള്ള ശ്രീ സായ് ശിക്ഷൺ സൻസ്ഥാനിലേക്കാണ് പണം അയച്ചതെന്നും ഇഡി കണ്ടെത്തിയിരുന്നു. 

Eng­lish Sum­ma­ry: Ex-min­is­ter Anil Desh­mukh grant­ed bail in mon­ey laun­der­ing case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.