19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 8, 2024

തായ്ലാന്റിലെ ഡേ കെയര്‍ സെന്ററില്‍ വെടിവെയ്പ്പ്; കുട്ടികളുള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ബാങ്കോക്ക്
October 6, 2022 3:28 pm

തായ്ലാന്റിലെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവെയ്പ്പില്‍ 31 പേര്‍ കൊല്ലപ്പെട്ടു. തായ്ലാന്റിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് അക്രമം ഉണ്ടായത്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്നു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെയ്പ്പ് നടത്തിയെന്ന് വിവരം. അക്രമത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജോലിയിൽ നിന്ന് ഇയാളെ പിരിച്ചുവിട്ടതിലെ പകയെ തുടർന്നാണ് പ്രതി കൂട്ടക്കൊല നടത്തിയത്. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്.

ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ടതായാണ് വിവരം.  മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് നാം ക്ലാം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്‌ലന്റ് പൊലീസ് അറിയിച്ചു. അക്രമിയുടെ പേര് പുറത്ത് വിട്ടിട്ടില്ല. തായ്ലാലന്റ് പ്രധാനമന്ത്രി രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Eng­lish Summary:Shooting at day care cen­ter in Thai­land; 31 peo­ple includ­ing chil­dren were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.