വയനാട് തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറിൽ വീണ പുലിയെ രക്ഷിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ പുലിയെ രക്ഷപ്പെടുത്തിയത്. 7 വയസ്സ് പ്രായമുള്ള ആൺ പുലിയാണ് കിണറ്റില്‍ കുടുങ്ങിയത്.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് 4 മണി വരെ നീണ്ടുനിന്നു. പുലി ആവശനായതിനാൽ മയക്കുവെടി വെച്ചില്ല പകരം വലയിൽ കുടുക്കി എടുക്കുകയായിരുന്നു. പുലിയെ മാനന്തവാടി ഡിഎഫ് ഓഫീസ് സമീപത്തുള്ള വനംവകുപ്പിന്റെ ഔഷധ തോട്ടത്തിലേക്ക് മാറ്റി. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം രാത്രിയോടെ ബത്തേരി വനംവകുപ്പിന് അധീനതയിലുള്ള വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും.
English Summary: The tiger that fell into the well was rescued
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.