വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമര പന്തൽ ഉടൻ പൊളിച്ച് നീക്കാൻ ഹൈക്കോടതി നിർദ്ദേശം. ഗേറ്റിന് മുന്നിലെ സമരപ്പന്തൽ കാരണം നിർമ്മാണ സ്ഥലത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഡാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം പന്തൽ പൊളിക്കുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് സമര സമിതി പ്രതികരിച്ചു. പൊതുവഴി തടസപ്പെടുത്തിയല്ല പന്തൽ നിർമ്മിച്ചിരിക്കുന്നതെന്ന് സമിതി ഭാരവാഹികളിലൊരാളായ ഫാ. യുജിൻ പെരേര പ്രതികരിച്ചു.
തുറമുഖ നിർമ്മാണം തടസപ്പെടുത്തരുതെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതു പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഡാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ സമരപ്പന്തൽ കാരണം തടസപ്പെടുന്നുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് അടക്കമുള്ളവർ അഡാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ എതിർ കക്ഷികളാണ്.
വിദഗ്ധ സമിതി രൂപീകരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന പരാതി പരിശോധിക്കാന്‍ വിദഗ്ധ സമിതി.
സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ (സിഡബ്ല്യുപിആര്‍എസ്) മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം ഡി കുഡാലെ ചെയര്‍മാനായ നാലംഗസമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കുഫോസ് വിസി ഡോ. റിജി ജോണ്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. തേജല്‍ കനിത്കര്‍, കണ്ട്‌ല പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചീഫ് എന്‍ജിനീയര്‍ ഡോ. പി കെ ചന്ദ്രമോഹന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
English Summary: High Court Order; Vizhinjam Samara Panthal should be demolished immediately
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.