ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ തുടര്‍ച്ചയായ ആക്രമണം. കീവിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിലും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. റഷ്യ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പുലർച്ചെ റഷ്യ ഉക്രെയ്നിൽ 75 മിസൈലുകൾ വിക്ഷേപിച്ചതായി കീവ് പറയുന്നു. പ്രാദേശിക സമയം രാവിലെ 8:15 ഓടെയാണ് കീവില്‍ വിവിധയിടങ്ങളിലായി സ്ഫോടനങ്ങളുണ്ടായത്. ഇന്ന് രാവിലെയോടെ അഞ്ച് സ്ഫോടനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂൺ 26 നാണ് റഷ്യയുടെ അവസാന ആക്രമണം കീവിൽ നടന്നത്.
ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദി ഉക്രെയ്‌നാണെന്ന് മോസ്‌കോ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് പേർ കൊല്ലപ്പെട്ട സ്‌ഫോടനം നടന്നത്.
കനത്ത നാശനഷ്ടമാണ് തലസ്ഥാന നഗരത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് അപായ സൂചന നൽകിയിരുന്നതായി ജനങ്ങൾ പറഞ്ഞു. ക്രിമിയൻ പാലത്തിലെ സ്ഫോടനത്തിനു പിന്നാലെയാണ് റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചത്. കഴിഞ്ഞ ദിവസം സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ പട്ടാളം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
English Summary: Russia launched a series of attacks on Kiev; 75 missiles were fired, kil ling five
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.