ടൂറിസ്റ്റ് ബസുകള്‍ക്ക് യുണിഫോം നിറം നല്‍കണമെന്ന് കര്‍ശന തീരുമാനം. നാളെ മുതല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഇതോടൊപ്പം ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും ധാരണയായി. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. 18 പേജുള്ള റിപ്പോർട്ടാണ് യോഗത്തിൽ വിലയിരുത്തുക.
ടൂറിസ്റ്റ് ബസുകൾക്ക് ജൂൺ മുതൽ ഏകീകൃത നിറം വേണമെന്ന് എംവിഡി തീരുമാനിച്ച് നേരത്തെ തന്നെ ഉത്തരവിറക്കിയതാണ്. അതനുസരിച്ച് വെള്ളയിൽ വയലറ്റും ഗോൾഡനും കലർന്ന വരയ്ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അടുത്ത ഫിറ്റ്നസ് പരിശോധനയുടെ സമയം മുതൽ മറ്റു നിറങ്ങളിലുള്ള ബസ് പുതിയ കളർ കോഡിലേക്കു വരണം. എന്നാല്‍ ഈ നിയമം പാലിക്കപ്പെട്ടിട്ടില്ല. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന നിർദേശമുണ്ട്. ഇത് പാലിക്കാത്ത കോളജ്, സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
English Summary:Tourist buses now have the same colour; Transport Department by making the law stricter
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.