23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 22, 2024
November 22, 2023
October 3, 2023
September 13, 2023
June 19, 2023
June 4, 2023
June 2, 2023
May 31, 2023
October 20, 2022
October 10, 2022

പോസ്‌കോ കേസ്; സുഹൃത്തിന്റെ മകളെ പീ ഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് കഠിന തടവും പിഴയും

Janayugom Webdesk
നെടുങ്കണ്ടം 
October 10, 2022 8:52 pm

പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിന്റെ മകളെ പീഢിപ്പിച്ച കേസില്‍ പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും. തേങ്ങാക്കല്‍ ലാന്‍ഡ്രം പുതുവല്‍ അത്തിയാലില്‍ ജോര്‍ജുകുട്ടിയെയാണ്(52) കട്ടപ്പന പോക്സോ കോടതി രണ്ടു സെക്ഷനുകള്‍ പ്രകാരം ശിക്ഷിച്ചു. ഒരു സെക്ഷന്‍ പ്രകാരം 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും മറ്റൊരു സെക്ഷന്‍ പ്രകാരം 5 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ചാണ് കട്ടപ്പന പോക്സോ ജഡ്ജി ഫിലിപ്പ് തോമസ് വിധി പ്രസ്താവിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

വണ്ടിപ്പെരിയാര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്ത കേസില്‍ തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഇരു സെക്ഷനുകളിലുമായി മൂന്ന് മാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതിയുടെ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ ജീപ്പിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. ഇതിലൂടെയുള്ള പരിചയം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്മിത ജോണ്‍ കോടതിയില്‍ ഹാജരായി.

Eng­lish Summary:POSCO CASE; In the case of molest­ing the friend’s daughter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.