3 May 2024, Friday

Related news

May 2, 2024
April 19, 2024
April 16, 2024
April 6, 2024
April 5, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
March 1, 2024

പാകിസ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ടെറസില്‍ 200ന്നോളം അഴുകിയ മൃതദേഹങ്ങള്‍

Janayugom Webdesk
ലാഹോർ
October 15, 2022 7:34 pm

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹി. വിദഗ്ധസമിതി സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‍മിൽ ബാഷിറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാവും അന്വേഷണം. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ആശുപത്രിയില്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധി സമാൻ ഗുജ്ജാർ സന്ദർശനം നടത്തിയത്. ആശുപത്രിയിലെത്തി മോർച്ചറി തുറക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും. എന്നാൽ, ആശുപത്രി അധികൃതർ ഇതിന് തയാറായില്ല. മോര്‍ച്ചറി തുറന്നില്ലെങ്കില്‍ കേസെടുക്കുമെന്ന് അറിയിച്ചതോടെ മോർച്ചറി തുറന്നത്. മോർച്ചറിയിൽ അഴുകിതുടങ്ങിയനിലയിൽ മൃതദേഹങ്ങൾ കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാനായാണ് സൂക്ഷിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. പല മൃതദേഹങ്ങളും നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു. അഴുകിയനിലയിലുള്ള മൃതദേഹങ്ങൾ ദഹിപ്പിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി നിർദേശം നല്‍കി.

Eng­lish Summary:Dead bod­ies rot­ting in gov­ern­ment hos­pi­tal in Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.