19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

ലഹരികള്‍ നല്‍കി 17കാരിയെ പീ ഡിപ്പിച്ചു; 21 പ്രതികള്‍ക്കെതിരെ കേസ്

Janayugom Webdesk
പാലക്കാട്
October 16, 2022 5:36 pm

വിവിധയിനം ലഹരികള്‍ നല്‍കി 17 കാരിയെ മാസങ്ങളോളം ബന്ധിയാക്കി പീഡിപ്പിച്ച കേസിൽ ഏഴു പേരെ കൂടി പ്രതി ചേർത്ത് ഒറ്റപ്പാലം പൊലീസ്. കഴിഞ്ഞ ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 4 വരെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് പെണ്‍കുട്ടിയെ കുട്ടിയെ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് നിന്നും ഓഗസ്റ്റില്‍ കണ്ടെത്തിയ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയില്‍ ആയിരുന്നു. തുടര്‍ന്ന് പാലക്കാട് ശിശു സംരക്ഷണ സമിതിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഒറ്റപ്പാലം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നാലു ജില്ലകളിലായി 14 പേരെ കഴിഞ്ഞ ഒരാഴ്ച കൊണ്ട് പിടികൂടിയത്.

കൊല്ലം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പെണ്‍കുട്ടിയെ എത്തിച്ച് പീഡനം നടന്നത്. പതിനാല് കേസുകളാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 7 പ്രതികളെ കൂടി കണ്ടെത്തിയതോടെ പ്രതികളുടെ എണ്ണം 21 ആയി വിര്‍ധിക്കുകയായിരുന്നു. കേസിൽ വിവിധ ജില്ലകളിലായി 14 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് കഞ്ചാവും, എംഡിഎമ്മെയും ഉൾപ്പെടെ ലഹരി വസ്തുക്കൾ നല്കി വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിവെന്നാണ് കേസ്.
അതേസമയം കേസിലെ പെണ്‍കുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുന്ന രീതിയിൽ സി ഡബ്ല്യുസി ചെയർമാൻ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരണം നടത്തിയതിനെതിരെ ഒറ്റപ്പാലം പൊലീസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇരയുടെ വിവരങ്ങള്‍ വ്യക്തമാകുന്ന രീതിയില്‍ സിഡബ്യുസി ചെയര്‍മാന്‍ നടത്തിയ പ്രതികരണം കേസിനെ ബാധിക്കുമെന്നും ഇയാള്‍ പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും ഒറ്റപ്പാലം പൊലീസ് എസ് പിക്കു നല്‍കിയ റിപ്പോർട്ടിൽ പറയുന്നു.

Eng­lish Summary:A case has been reg­is­tered against 21 accused in the case of drug­ging a 17-year-old girl
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.