കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനം നടത്തിയേക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. വിവിധ പിസിസികളിൽ സജ്ജീകരിച്ച പോളിങ് ബൂത്തുകളിൽ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോങ് റൂമിലേക്ക് എത്തിച്ചിരുന്നു.
സ്ട്രോങ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകൾ കൂട്ടികലര്‍ത്തും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. അതിനു ശേഷമാണ് നാല് മുതൽ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കുക.
മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തൽ. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാൻ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്.
English Summary: Congress to get new president today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.