19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 10, 2024
December 9, 2024
December 7, 2024
December 4, 2024
December 2, 2024
November 30, 2024
November 18, 2024
November 6, 2024

മധ്യപ്രദേശില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു; 40 പേര്‍ക്ക് പരിക്ക്

Janayugom Webdesk
മധ്യപ്രദേശ്
October 22, 2022 11:02 am

റിവ മധ്യപ്രദേശിലെ റിവയില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള തങ്ങളുടെ വീടുകളിലേക്ക് ദീപാലി അവധി ആഘോഷിക്കാന്‍ പോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നൂറോളം ആളുകള്‍ ബസ്സിലുണ്ടായിരുന്നതായാണ് വിവരം.

മറ്റൊരു അപകടത്തില്‍ പെട്ട് ദേശീയപാതയില്‍ കുടുങ്ങിയതായിരുന്നു ട്രക്ക്. ഇതിന് പുറകിലേക്ക് ബസ്സ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ റിവയിലെ സഞ്ജയ്ഗാന്ധി ആശുപത്രിയിലും മറ്റുള്ളവരെ സുഹാഗിയിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അതിന് ശേഷമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും.

Eng­lish Sum­ma­ry: 15 peo­ple Dead In Mad­hya Pradesh Bus Accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.