25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024

മാലിന്യ പരിപാലനം ഡിജിറ്റലാക്കാൻ ‘ഹരിതമിത്രം’ ആപ്പ്

ഡാലിയ ജേക്കബ്
ആലപ്പുഴ
October 26, 2022 8:15 am

സംസ്ഥാനത്തെ ദിവസേനയുള്ള മാലിന്യത്തിന്റെ അളവ്, സംസ്കരണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ‘ഹരിതമിത്രം ’ എന്ന പേരിൽ ആപ്പ് വരുന്നു. ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്ന് വികസിപ്പിച്ച ആപ്പിന്റെ പ്രവർത്തനം നവംബർ ഒന്ന് മുതൽ സജീവമാകും. സംസ്ഥാനത്തെ 371 തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തദ്ദേശം, ജില്ല, സംസ്ഥാന തലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്. ആപ്ലിക്കേഷൻ ഓഫ് ലൈനിലും ഓൺലൈനിലും പ്രവർത്തിക്കും. തദ്ദേശസ്ഥാപന തലത്തിൽ നടക്കുന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആപ്പ് വഴി നിരീക്ഷിക്കാം.

ഗുണഭോക്താവിന് പ്രത്യേക സേവനങ്ങൾ അഭ്യർത്ഥിക്കാനും പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്. മാലിന്യം തരംതിരിച്ച് സുരക്ഷിതമായി സംസ്കരിക്കുക, പുനരുപയോഗ സാധ്യത പരിശോധിക്കുക എന്നിവ ഏകോപിപ്പിക്കാനും മാലിന്യത്തിന്റെ അളവ്, തരം, കൈകാര്യം ചെയ്യുന്ന രീതി എന്നിവ കൃത്യമായി അറിയാനും ആപ്പ് സഹായകരമാകും. 

മാലിന്യം ഉല്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും രേഖപ്പെടുത്താനും ആപ്പ് സഹായിക്കും. ഹരിത കർമ്മ സേനയുടെ ഗ്രീൻ ടെക്നീഷ്യൻമാർ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ലഭിക്കും. സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ പദ്ധതിയുടെ ഭാഗമാകാനെത്തിയത് ആലപ്പുഴ ജില്ലയിലാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും വിവര ശേഖരണം പുരോഗമിക്കുകയാണ്. ഇതിനൊപ്പം കുടുംബാംഗങ്ങളുടെ ആധാർ നമ്പർ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങളും സൈറ്റിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. 

ആപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ ക്യു ആർ കോഡ് പതിക്കലും നടക്കുന്നുണ്ട്. ഹരിതകർമ്മസേനയ്ക്ക് പുറമെ, കുടുംബശ്രീ, എൻസിസി സഹകരണത്തോടെയാണ് ക്യു ആർ കോഡുകൾ പതിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. ഉദ്യോഗസ്ഥർ നൽകുന്ന പാസ് വേഡ് ഉപയോഗിച്ച് ഉപയോക്താക്കൾ ആപ്പിൽ പ്രവേശിക്കാം. 

Eng­lish Summary:‘Haritamitram’ app to dig­i­tize waste management
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.