3 May 2024, Friday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

തെലങ്കാനയില്‍ സര്‍ക്കാരിനെഅട്ടിമറിക്കാന്‍ ബിജെപി ശ്രമം;ഓപ്പറേഷന്‍ താമര വിഫലമായി

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2022 11:13 am

പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് തെലങ്കാനയില്‍ കനത്ത തിരിച്ചടി, ഓപ്പറേഷന്‍ താമര ഏജന്‍റുമാര്‍ പൊലീസില്‍ കുടുങ്ങിയിരിക്കുകയാണ്.തെലങ്കാന രാഷ്ട്ര സമിതി എംഎല്‍എമാരെ പണം വാഗ്ദാനം ചെയ്ത് പാര്‍ട്ടി മാറ്റാന്‍ ബിജെപിയുടെ ശ്രമം. എംഎല്‍എമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ഫരീദബാദില്‍ നിന്നുള്ള സന്യാസിയായ സതീഷ് വര്‍മ എന്ന രാമ ചന്ദ്ര ഭാരതി, ഹൈദരബാദ് സ്വദേശിയായ ബിസിനസുകാരന്‍ നന്ദകുമാര്‍, തിരുപ്പതിയില്‍ നിന്നുള്ള സന്യാസിയായ സിംഹയാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയുമായി അടുത്ത ബന്ധമുള്ളയാളാണ് നന്ദകുമാറെന്നാണ് പുറത്തുവരുന്ന വിവരം.തന്തൂര്‍ എംഎല്‍എ രോഹിത് റെഡ്ഡിയുടെ അസീസ് നഗറിലുള്ള ഫാം ഹൗസില്‍ വെച്ച് ഡീല്‍ നടത്താനായിരുന്നു ശ്രമം.

എംഎല്‍എമാര്‍ തന്നെ ഇതേ കുറിച്ച് പൊലീസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈക്കൂലിയും മറ്റും നല്‍കി തങ്ങളെ വശത്താക്കി പാര്‍ട്ടി മാറ്റുന്നതിനായിരുന്നു അറസ്റ്റിലായവരുടെ ശ്രമമെന്നാണ് എം.എല്‍.എമാര്‍ പൊലീസിന് നല്‍കിയ മൊഴി.രോഹിത് റെഡ്ഡിയെ കൂടാതെ അച്ചംപേട്ട് എംഎല്‍എ ഗുവ്വാല ബലരാജ്, കൊല്ലപ്പൂര്‍ എംഎല്‍എ ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പിനാപക എംഎല്‍എ റെഗ്ഗ കാന്ത റാവോ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു കുതിരക്കച്ചവടത്തിന് ശ്രമം നടന്നത്.

ബിജെപിയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍ തങ്ങളെ പരിചയപ്പെട്ടതെന്നാണ് എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്. ടിആര്‍എസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരണമെന്നായിരുന്നു ഇവര്‍ മുന്നോട്ടുവെച്ച് ആവശ്യം. ഇതിന് വേണ്ടി പണവും കരാറുകളും വന്‍ സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതേ കുറിച്ച് എംഎല്‍എമാര്‍ തന്നെ ഞങ്ങള്‍ക്ക് വിവരം നല്‍കുകയായിരുന്നു,പൊലീസ് മേധാവി സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വരുന്നുനന്ദകുമാറാണ് തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരക്കുള്ള പ്രധാന ചരടുവലികള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്ര കോടിയുടെ ഡീല്‍ നടത്താനായിരുന്നു ശ്രമമെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.അതേസമയം പ്രധാന എംഎല്‍എക്ക് 100 കോടിയും മറ്റുള്ളവര്‍ക്ക് 50 കോടി വീതവുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.2019 മുതല്‍ തെലങ്കാനയില്‍ ടി.ആര്‍.എസ് എംഎല്‍എമാരെ കൂറ് മാറ്റി തങ്ങള്‍ക്കൊപ്പം നിര്‍ത്തി സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ താമര ശ്രമങ്ങള്‍ ബിജെപി നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടിആര്‍എസിന്റെ 18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.

അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഒക്ടോബര്‍ അഞ്ചിനാണ് ഭാരത് രാഷ്ട്രസമിതി എന്ന ദേശീയ പാര്‍ട്ടി രൂപീകരിച്ചത്. സമീപകാലത്ത് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പരസ്യമായ നിലപാടെടുത്ത കെ സിആറും ടിആര്‍എസും ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു

മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ താമരയിലൂടെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാ വികാസ് അഘാഡി സഖ്യത്തെ പുറത്താക്കി ശിവസേന നേതാവായ ഏക്‌നാഥ് ഷിന്‍ഡെയിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തത്. അടുത്ത കാലത്തായി ഡല്‍ഹിയിലും പഞ്ചാബിലും ഓപ്പറേഷന്‍ താമരക്കുള്ള ശ്രമം നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

Eng­lish Summary:
BJP’s attempt to top­ple the gov­ern­ment in Telan­gana; Oper­a­tion lotus failed

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.