8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 15, 2024
August 9, 2024
July 20, 2024
March 25, 2024
March 23, 2024
March 18, 2024
March 17, 2024
March 1, 2024
February 23, 2024

യുഎസ് ആഗോള ആധിപത്യത്തിനായി ഉക്രെയ്‌നില്‍ ആയുധങ്ങള്‍ ചൊരിയുന്നെന്ന് പുടിന്‍

Janayugom Webdesk
മോസ്‌കോ
October 28, 2022 10:48 am

ഉക്രെയ്‌നില്‍ ആണവ ആക്രമണം നടത്തേണ്ട ആവശ്യമില്ലെന്നും റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാനെന്ന പേരില്‍ യുഎസും സഖ്യകക്ഷികളും ആഗോള ആധിപത്യത്തിനായി ഉക്രെയ്‌നില്‍ ആയുധങ്ങള്‍ ചൊരിയുകയാണെന്നും പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. മോസ്‌കോക്ക് പുറത്ത് വിദേശ നയ വിദഗ്ധരുടെ ക്രെംലിനിലെ വാല്‍ഡായി ഡിസ്‌കഷന്‍ ക്ലബ്ബുമായി വ്യാഴാഴ്ച നടത്തിയ യോഗത്തിലായിരുന്നു പുടിന്റെ പ്രതികരണം.

ഞങ്ങള്‍ക്ക് ഉക്രെയ്‌നില്‍ ആണവാക്രമണം ആവശ്യമില്ലെന്ന് അവകാശപ്പെട്ട വഌഡിമിര്‍ പുടിന്‍ ഉക്രെയ്‌നിലെ യുദ്ധത്തില്‍ യുഎസിനും യൂറോപ്പിനുമെതിരെ ആഞ്ഞടിച്ചപ്പോള്‍ സൗദി അറേബ്യയെ പ്രശംസിക്കുകയും ചെയ്തു. യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യക്ക് തങ്ങള്‍ കീഴടക്കിയ പ്രധാന നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ഉള്‍പ്പെടെയുള്ള ക്രെംലിന്‍ ഉദ്യോഗസ്ഥര്‍ ഉക്രെയ്‌നില്‍ ആണവായുധ പ്രയോഗത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ചകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രെയ്‌നില്‍ ആണവായുധം ഉപയോഗിച്ചാലത് റഷ്യ ചെയ്യുന്ന ഗുരുതരമായൊരു തെറ്റായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish sum­ma­ry; Putin Says US Is Dump­ing Weapons In Ukraine For Glob­al Hegemony

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.