മ്യൂസിയം ലൈംഗികാതിക്രമ കേസിൽ പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെയാണ് പൊലീസ് വിളിച്ചു വരുത്തിയത്. ഇയാള്‍ മറ്റു വീടുകളിൽ കയറിയതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ശാസ്തമംഗലത്തെ വീട്ടിലുമെത്തിയ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറവൻകോണത്തെ വീട്ടിലെത്തിയ അതേ പ്രതിയാണ് ഇയാൾ എന്നാണ് സൂചന. അമ്പലമുക്കിലെ വീട്ടിലും സമാനമായ രീതിയിൽ അപരിചിതനെത്തിയാതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു.വീട്ടുകാർ പേരൂർക്കട പൊലീസിന് പരാതി നൽകി. മ്യൂസിയം സംഭവവുമായി ബന്ധപ്പെട്ട പ്രതിയാണോ ഇതെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.
English Summary:Stranger attack in Museum road, more cctv footage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.