23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് വ്യാപനം അവസാനഘട്ടത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2022 10:48 pm

കോവിഡ് വ്യാപനം അവസാനഘട്ടത്തിലെത്തിയതായി വിദഗ്‍ധര്‍. ആശുപത്രിയിലെത്തുന്ന കേസുകളുടെ എണ്ണം സീസണല്‍ ഇന്‍ഫ്ലുവന്‍സ കേസുകള്‍ക്ക് തുല്യമോ കുറവോ ആണ്. നിലവിലെ കേസുകള്‍ക്ക് ഐസിയു പരിചരണത്തിന്റെ ആവശ്യമില്ലെന്നും മരണനിരക്കില്‍ വര്‍ധനയുണ്ടാകില്ലെന്നും വിദഗ്ധര്‍ പറഞ്ഞു. കോവിഡിന്റെയും ഇന്‍ഫ്ലുവന്‍സയുടെയും ലക്ഷണങ്ങള്‍ സമാനമാണെന്നും മുന്‍ എയിംസ് ഡയറക്ടറായ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
പുതിയതായി കണ്ടെത്തുന്ന വകഭേദങ്ങള്‍ ആശങ്കയായി മാറുന്ന സാഹചര്യമില്ല. വെെറസിന് വകഭേദം സംഭവിച്ചുകൊണ്ടേയിരിക്കും. ഇവ നിരീക്ഷിക്കുകയും ജനിതക ശ്രേണീകരണം നടത്തുകയും ചെയ്യണം. എന്നാല്‍ ഒരോ വകഭേദങ്ങളുടെയും ആവിര്‍ഭാവത്തോടൊപ്പം പുതിയ തരംഗത്തെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കുന്നതില്‍ യുക്തിയില്ലെന്നും വിദ്ഗധര്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ തീവ്രമായ ആഘാത ഭീഷണിയെ ഇന്ത്യ മറികടന്നതായും എൻ‌ടി‌ജി‌ഐ മേധാവി ഡോ. എന്‍ കെ അറോറ പറയുന്നു. മറ്റേതൊരു വെെറല്‍ രോഗത്തേയും പോലെ കോവിഡിനെ കെെകാര്യം ചെയ്യാനും പ്രതിരോധിക്കാനും ശീലിക്കണമെന്നാണ് ഗവേഷകരുടെ നിര്‍ദ്ദേശം.
ഒമിക്രോണിനെ ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. അതിനുശേഷം 70 ലധികം ഉപവംശങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് മുതൽ പത്ത് വരെ മാസങ്ങളിൽ, രാജ്യത്തുടനീളമുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങളുടെ അനുപാതത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ ആശുപത്രിവാസവും മരണവും വർധിച്ചിട്ടില്ല. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വകഭേദങ്ങള്‍ ഗുരുതരമായ വ്യാപനത്തിന് കാരണമാകാതെ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 27 ദിവസമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 3,000 ൽ താഴെയാണ്. കഴിഞ്ഞ 22 ദിവസമായി പത്തില്‍ താഴെ മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: The spread of covid is in the final stage

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.