ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ ഹൈക്കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ്.ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. കോടതി ജീവനക്കാർ ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ കാർഡുകൾ വ്യക്തമായി ധരിക്കണം. എൻട്രി പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകൾ വഴിയും ഹാജർ രേഖപ്പെടുത്തണം.
കോട്ട് ധരിക്കാത്ത അഭിഭാഷകർ തിരിച്ചറിയലിനായി എൻട്രി പോയിന്റുകളിൽ അവരുടെ ഐഡി കാർഡ് കാണിക്കണം. എന്നാല്‍ അഭിഭാഷക വേഷം ധരിച്ചെത്തുന്നവരെ സംശയം തോന്നിയാല്‍ മാത്രമേ പരിശോധിക്കാവൂ എന്ന് കോടതി നിർദേശിച്ചു. ഹെെക്കോടതിയിൽ എത്തുന്ന അഭിഭാഷക ഗുമസ്തന്മാർ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയാണെങ്കിൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
English Summary: Security has been tightened at the High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.