1 May 2024, Wednesday

Related news

April 28, 2024
April 26, 2024
February 20, 2024
January 27, 2024
January 15, 2024
December 12, 2023
November 22, 2023
April 27, 2023
April 7, 2023
April 5, 2023

‘വാക്കുകൾ പരക്കട്ടെ’; അക്ഷര മഹാമേളയ്ക്ക് ഷാർജയില്‍ തുടക്കമായി

പ്രദീഷ് ചിതറ
ഷാർജ
November 3, 2022 8:35 am

അക്ഷരലോകം അറബ് നാട്ടിലേക്ക് ഒഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 41മത് എഡിഷനു തുടക്കമായി. 12 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാദകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഷാർജ എക്സ്പോ സെൻററിൽ നവംബർ 13 വരെ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്ന് അടക്കം പ്രഗത്‌ഭ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. വാക്കുകൾ പരക്കട്ടെ എന്ന സന്ദേശമുയർത്തി ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അക്ഷരത്തിരി തെളിച്ചു.

സമൂഹമാധ്യമങ്ങളുടെ കാലത്തും പുസ്തക വായനയെ ആളുകൾ ഗൗരവമായി കാണുന്നുവെന്ന് ലോകത്തെ അറിയിക്കുവാൻ കൂടിയുള്ളതാണ് പുസ്തകമേള ജനസാന്നിധ്യം വിൽപ്പന എന്നിങ്ങനെ വിവിധ തലങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. കോവിഡ് കാലത്ത് പോലും ലക്ഷക്കണക്കിന് ആളുകളാണ് ഈ പുസ്തകോത്സവത്തിൽ പങ്കെടുത്തത്.

മലയാളത്തിൽ നിന്ന് പ്രഭാത് ബുക്ക് ഹൗസ് ഉൾപ്പെടെ ഒട്ടുമിക്ക പ്രസാദകരുടെയും സാന്നിധ്യം മേളയിലുണ്ട്. സുനിൽ പി ഇളയിടം, സി ദിവാകരൻ, സി വി ബാലകൃഷ്ണൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ജയസൂര്യ, പ്രജേഷ് സെൻ, ഗീതാഞ്ജലി ശ്രീ, ദീപക് ചോപ്ര, രവി സുബ്രഹ്മണ്യൻ, ഉഷ ഉതുപ്പ് തുടങ്ങിയ ഒട്ടേറെ പേർ അതിഥികളായി എത്തും.

മുന്നൂറിലേറെ മലയാളം പുസ്തകങ്ങളാണ് പ്രകാശനത്തിന് ഒരുങ്ങുന്നത്. ഇന്ത്യൻ പ്രസാദകസ്റ്റാളുകൾ പ്രവർത്തിക്കുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ് നടക്കുക. വിവിധ സ്റ്റാളുകളിലും പ്രകാശനങ്ങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട് 57 രാജ്യങ്ങളിൽ നിന്ന് 129 അതിഥികളാണ് മേളയിൽ എത്തുക.

ഇന്ത്യൻ വംശജയായ കനേഡിയൻ കവയത്രി റൂപി കൗർ , കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ലിങ്കൻ പിയേഴ്സ് ബ്രിട്ടീഷ് എഴുത്തുകാരൻ പീകോ അയർ, അമേരിക്കൻ എഴുത്തുകാരൻ ഡിജെ പാമർ ഓസ്ട്രേലിയൻ ഫാഷൻ ഇല്ലസ്ട്രേറ്റർ മേഗൻ ഹെസ്റ്റ്, എന്നിവരാണ് പങ്കെടുക്കുന്ന പ്രധാന എഴുത്തുകാർ.

Eng­lish Summary:Akshara Mahamela begins in Sharjah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.