കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രകടന സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം. കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും 928 പോയിന്റ് വീതം നേടി. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളാണ് ഉയര്‍ന്ന സ്കോര്‍ നേടി ലെവല്‍ രണ്ടില്‍ ഇടംപിടിച്ചിട്ടുള്ളത്. ആയിരത്തില്‍ 900 മുതല്‍ 950 വരെ സ്കോര്‍ നേടുന്ന സംസ്ഥാനങ്ങളാണ് ലെവല്‍ രണ്ടില്‍ ഉള്‍പ്പെടുന്നത്. 950 പോയിന്റിന് മുകളിലുള്ള ലെവല്‍ ഒന്നില്‍ ഒരു സംസ്ഥാനവും ഉള്‍പ്പെടുന്നില്ല.
ചണ്ഡീഗഢ്(927). ഗുജറാത്ത്(903), രാജസ്ഥാന്‍(903), ആന്ധ്രാപ്രദേശ്(902)സംസ്ഥാനങ്ങളാണ് ലെവല്‍ രണ്ടില്‍ ഇടം നേടിയത്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ആദ്യമായാണ് ഈ പട്ടികയിലെ ഉയര്‍ന്ന നിരയിലെത്തിയത്. കേരളമടക്കം മറ്റ് നാല് സംസ്ഥാനങ്ങളും കഴിഞ്ഞവര്‍ഷത്തെ പട്ടികയിലും ലെവല്‍ രണ്ടില്‍ സ്ഥാനമുറപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ 901 പോയിന്റില്‍ നിന്നും 27 പോയിന്റ് കേരളത്തിന് മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.
2017–18 വര്‍ഷത്തിലാണ് സൂചിക തയാറാക്കാന്‍ ആരംഭിച്ചത്. അഞ്ച് വിഭാഗങ്ങളിലായി 70 സൂചകങ്ങള്‍ വിലയിരുത്തിയാണ് സ്കോര്‍ കണക്കാക്കുക. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് 299 പോയിന്റ് ഉയര്‍ന്ന് ലെവല്‍ നാലിലെത്തി. 669 പോയിന്റുള്ള അരുണാചല്‍ പ്രദേശാണ് ഏറ്റവും പിന്നില്‍. രാജ്യത്താകെ 14.9 ലക്ഷം വിദ്യാലയങ്ങളിലായി 26.5 കോടി കുട്ടികളാണ് പഠിക്കുന്നത്. 95 ലക്ഷം അധ്യാപകരുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
English Summary:National Education Index; Kerala ranks first
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.