19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 18, 2024
October 18, 2024
August 24, 2024
July 17, 2024
January 16, 2024
January 2, 2024
October 31, 2023
August 20, 2023
August 19, 2023

ആരാധകർ ഉയർത്തിയ മെസിയുടെയും നെയ്മറിന്റെയും കട്ട് ഔട്ട് എടുത്തു മാറ്റണമെന്ന് പഞ്ചായത്ത്

Janayugom Webdesk
കോഴിക്കോട്
November 5, 2022 6:58 pm

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പുള്ളാവൂരിൽ ആരാധകർ ഉയർത്തിയ മെസിയുടേയും നെയ്മറിന്റേയും കട്ട് ഔട്ട് എടുത്തു മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശം. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. പഞ്ചായത്ത് സ്ഥലത്താണ് കട്ട് ഔട്ട്കൾ സ്ഥാപിച്ചത്.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് മെസ്സിയുടേയും നെയ്മറിന്റേയും വൈറല്‍ കട്ടൗട്ടുകള്‍ നീക്കാൻ നിര്‍ദ്ദേശം നല്‍കിയത്.

ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ പുള്ളാവൂര്‍ ചെറുപുഴയ്ക്ക് ഒത്തനടുവിലായി മെസിയുടെയും നെയ്മറിന്റെയും ആരാധകരാണ് കട്ടൗട്ട് ഉയര്‍ത്തിയത്. ചെറുപുഴയുടെ കരയോടുചേർന്നാണ് 40 അടി ഉയരമുള്ള നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. 30 അടി ഉയരമുള്ള മെസിയുടെ കട്ടൗട്ടാണ് അര്‍ജന്റീന ആരാധകര്‍ ആദ്യം ഉയർത്തിയത്. ഇതിനെ മറികടക്കാനായാണ് ലോകകപ്പ് ചരിത്രത്തിലെ അഞ്ചുകിരീടങ്ങളുടെ മാതൃകയും ചേർത്തുവച്ച് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. മെസിയുടെ കട്ടൗട്ടിന് മുപ്പതിനായിരമാണ് ചെലവെങ്കിൽ നാൽപ്പതിനായിരമാണ് നെയ്മറിനായി ചെലവഴിച്ചത്.

Eng­lish Sum­ma­ry: Pan­chay­at’s order to remove the cut out of foot­ball players
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.