22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

നിയമസഭാ ഉപതെരഞ്ഞെടുപ്പ് : ബീഹാറിലെ സിറ്റിംങ് സീറ്റില്‍ ബിജെപിക്ക് തിരിച്ചടി, ആര്‍ജെഡി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2022 11:20 am

നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബീഹാറില്‍ ബിജെപി വലിയ തരിച്ചടി നേരിടുന്നതായിട്ടാണ് ആദ്യഫല സൂചനകള്‍ പുറത്തു വരുന്നത്. ബിജെപിയുടെ സിറ്റിംങ് സീറ്റായ ഗോപാല്‍ ഗഞ്ച് നഷ്ടമാകുന്നു.മറ്റൊരു സീറ്റായ മൊകാമയിലും ബിജെപി പിന്നിലാണ്. ഇരു മണ്ഡലങ്ങളിലും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാണയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്‌കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്കെയാണ് മുന്നിലുള്ളത്. 

ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാര്‍ഥിയായിട്ടാണ് അവര്‍ മത്സരിച്ചത്. മരിച്ച എംഎല്‍എയുടെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയടക്കം പ്രധാന പാര്‍ട്ടികളൊന്നും മത്സരിക്കുന്നില്ല. നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് റുതുജയ്ക്ക് എതിരാളികളായുള്ളത്. ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥില്‍ ബിജെപിയാണ് മുന്നിലുള്ളത്. രണ്ടാമത് സമാജ് വാദി പാര്‍ട്ടിയാണ്. ഗൊല ഗൊരഖ്നാഥിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന്‍ അമന്‍ ഗിരിയെ ആണ് ബിജെപി സ്ഥാനാര്‍ഥി. സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരിയാണ് പ്രധാന എതിരാളി.

തെലങ്കാനയിലെ മനുഗോഡയില്‍ ബിജെപിയും ടിആര്‍എസും ഒപ്പത്തിനൊപ്പമാണ്. ആദ്യ റൗണ്ടില്‍ മുന്നില്‍ ടി.ആര്‍.എസായിരുന്നെങ്കിലും നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നേരിയ ഭൂരിപക്ഷം ബിജെപിക്കുണ്ട്. ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജഗോപാല്‍ റെഡ്ഡിയാണ് ബിജെപി സ്ഥാനാര്‍ഥി. കെ.പ്രഭാകര്‍ റെഡ്ഡിയാണ് ടിആര്‍എസ് സ്ഥാനാര്‍ഥി. പലവായ് ശ്രാവന്തി റെഡ്ഡിയാണ് കോണ്‍ഗ്രസിനായി മത്സരിച്ചത്.

ഒഡീഷയിലെ ധാംനഗറില്‍ ബിജെപിയാണ് മുന്നിലുള്ളത്. രണ്ടാമത് ബിജെഡിയാണ്. ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെ തുടര്‍ന്നാണ് ധാംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന്‍ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞയാണ് ബിജെപി സ്ഥാനാര്‍ഥി. അബന്തി ദാസ് ബിജെഡിയ്ക്കും ഹരേകൃഷ്ണ സേതി കോണ്‍ഗ്രസിനും വേണ്ടി മത്സരിച്ചു. 

ഹരിയാണയിലെ അദംപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. രണ്ടാമത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന കുല്‍ദീപ് ബിഷ്‌ണോയി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്

Eng­lish Summary:
Assem­bly by-elec­tions: BJP suf­fers set­back in Bihar sit­ting seat, RJD can­di­date leads

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.