19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ക്രിക്കറ്റ് പദങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷപാര്‍ട്ടികളെ കുറ്റപ്പെടുത്തി രാജ്നാഥ് സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2022 5:17 pm

ക്രിക്കററ് പദങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷപാര്‍ട്ടികളെ കുറ്റപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും, കേന്ദ്രപ്രതിരോധമന്ത്രിയുമായ രാജ്നാഥ്സിംങ്.കോണ്‍ഗ്രസിനെവൈഡ് ബോള്‍ എന്നും.എഎപിയെ നോബോള്‍ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഹിമാചല്‍പ്രദേശ് നിയമസഭാ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്നടക്കുന്ന വിവിധ യോഗങ്ങളിലാണ് പ്രതിപക്ഷ പാര്‍ട്ടികളെ ആക്ഷേപിച്ചുള്ള സിങിന്‍റെ ക്രിക്കറ്റ് സാമ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.ബിജെപിയെ നല്ല ലെങ്ത് ഡെലിവറി എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശില്‍ ഏകീകൃതസിവിള്‍കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ ദൃഢനിശ്ചയം വോട്ട്നേടാനല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വോട്ട്നേടാനാണ് യുസിസി നടപ്പാക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നും സിങ് അഭിപ്രായപ്പെട്ടു സമൂഹത്തെ ഭിന്നിപ്പിച്ച് വോട്ട നേടാന്‍ ആഗ്രഹിക്കുന്നില്ല.വര്‍ഷങ്ങളായി ഗോവയില്‍ഏകീകൃത സിവിള്‍കോഡ് നിലവിലുണ്ട്. എന്നാല്‍ ഗോവയില്‍ സമൂഹം തകര്‍ന്നോ സിംങ് ചോദിക്കുന്നു.കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഒമ്പതോ, പത്തോ സ്ഥാനത്തായിരുന്നു .എന്നാല്‍ ഇന്ന് ലോകത്ത് അഞ്ചാംസ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നാകുന്ന ദിവസം വിദൂരമല്ല. മോഡി സർക്കാർ അഴിമതിതുടച്ചുനീക്കിയതായും, ഇപ്പോൾ കേന്ദ്രത്തിൽ നിന്നുള്ള മുഴുവൻ തുകയും വ്യതിചലനം കൂടാതെ ജനങ്ങളുടെ അക്കൗണ്ടുകളിൽ എത്തുന്നുണ്ടെന്നും സിങ് പറഞ്ഞു.അഴിമതി പൂർണമായും ഇല്ലാതാക്കി എന്ന് ഞാൻ പറയുന്നില്ല. അഴിമതി തടയാൻ ഞങ്ങൾ സംവിധാനം മാറ്റി. ഇന്ന്, 100 പൈസ ഡൽഹിയിൽ നിന്ന് മാറിയാൽ, മുഴുവൻ തുകയും പൊതുജനങ്ങളുടെ അക്കൗണ്ടിൽ എത്തുന്നു,സിങ് അഭിപ്രായപ്പെട്ടു.

പ്രതിരോധ ഉൽപന്നങ്ങളിൽ സ്വാശ്രയത്വത്തിനാണ് പ്രധാനമന്ത്രി മോഡി ഊന്നൽ നൽകിയതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.ഇന്ന്, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ നിലയിലെത്തി, അദ്ദേഹം പറഞ്ഞു.സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്ന് പാർട്ടി പ്രഖ്യാപിച്ചതിനാൽ ബിജെപിയുടെ കീഴിൽ അമ്മമാർക്കും സഹോദരിമാർക്കും നല്ല നാളുകൾ അനുഭവിക്കുമെന്ന് ബിജെപിയുടെ പ്രകടനപത്രിക ചർച്ച ചെയ്തുകൊണ്ട് സിങ് അഭിപ്രായപ്പെട്ടു

Eng­lish Summary:
Raj­nath Singh accused oppo­si­tion par­ties using crick­et terms

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.