താന്‍ ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കണ്ണൂരില്‍ എംവി രാഘവന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരൻ. സിപിഎം ആര്‍എസ്എസ് ശാഖകള്‍ തകര്‍ക്കാൻ ശ്രമിച്ചപ്പോള്‍ ആളെ വിട്ടുനല്‍കി സംരക്ഷിച്ചിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്.
അതേസമയം കെ സുധാകരന്റെ വെളിപ്പെടുത്തലില്‍ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കണ്ണൂരില്‍ പലയിടത്തും കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എടത്താട്ട്, തോട്ടട, കിഴുന്ന മേഖലകളിലെ ആര്‍എസ്എസ് ശാഖകളാണ് ഇത്തരത്തില്‍ സംരക്ഷിച്ചത്. ആര്‍എസ്എസ് ആഭിമുഖ്യമില്ലെങ്കിലും മൗലികാവകാശങ്ങള്‍ തകരാതിരിക്കാൻ ജനാധിപത്യ വിശ്വാസിയെന്ന നിലയിലാണ് അത് ചെയ്തത്. എന്നാല്‍ ആര്‍എസ്എസ് രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പ്രസ്താവന വിവാദമായെങ്കിലും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സുധാകരൻ പിന്നീട് പറഞ്ഞത്. ഏത് പാര്‍ട്ടിയാണെങ്കിലും പ്രവര്‍ത്തിക്കാനുള്ള അവകാശം നഷ്ടപ്പെട്ടാല്‍ ഇടപെടുമെന്നും വേണ്ടി വന്നാല്‍ സിപിഎമ്മിനും സംരക്ഷണം നല്‍കുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ പോകണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് താനാണെന്നും സുധാകരൻ പറഞ്ഞു.
English: Ensured protection for RSS says K Sudhakaran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.