19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 20, 2024
November 25, 2023
October 28, 2023
October 25, 2023
October 23, 2023
September 19, 2023
January 13, 2023
January 12, 2023
January 9, 2023

ഇറച്ചിക്കടയില്‍ ആയിരത്തോളം ചത്ത കോഴികളും ഷവർമ മിക്സിങ്ങിനുള്ള ഉപകരണവും; ആരോഗ്യവിഭാഗം പരിശോധന നടത്തി

Janayugom Webdesk
കോഴിക്കോട്
November 9, 2022 8:50 pm

ഇറച്ചി വിൽപനശാലയിൽ ചത്ത കോഴികളെ കണ്ടെത്തി. പ്രദേശത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് നഗരത്തില്‍ എരഞ്ഞിക്കൽ എംകെബി മാർക്കറ്റൽ നിന്ന് ആയിരത്തോളം ചത്ത കോഴികളെ കണ്ടെത്തിയത്. കോഴികളുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടതിനാൽ സമയം വൈകിയതിനാൽ ചൂടുകാരണമാണ് കോഴികൾ ചത്തതെന്നാണ് കടയിലുള്ളവർ പറയുന്നത്. 

അതേസമയം കടയിൽ ഒരു കോഴിയെ പോലും ജീവനോടെ കണ്ടെത്തിയിട്ടില്ല എന്നും അവിടെയുള്ള മുഴുവൻ കോഴികളും ചത്ത നിലയിലാണുള്ളതെന്നും ഹെൽത്ത് വിഭാഗം പരിശോധനയിൽ വ്യക്തമാക്കി. മാത്രമല്ല കടയിലെ അണ്ടർ ഗ്രൗണ്ടിലും ദിവസങ്ങൾ പഴക്കമുള്ള കോഴികളാണുള്ളത്. തൊട്ടടുത്ത് ഷട്ടർ ഇട്ട് അടച്ചുവെച്ച റൂം തുറന്നപ്പോൾ തൊലിയോടെ ഫ്രീസറിൽ കോഴികളെ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ നിന്നും ഷവർമ മിക്സിങ്ങിനും, കോഴിയുടെ തൊലി എളുപ്പത്തിൽ മാറ്റുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഷവർമ ഉണ്ടാക്കുന്നതിനായി കോഴികളെ കൊണ്ടുപോകുന്നതായും സംശയമുണ്ട്. കടയുടെ ഉടമയ്ക്ക് ഈ കട കൂടാതെ മറ്റുപല പേരിലും പലയിടങ്ങളിലും കടയുള്ളതായും അവിടങ്ങളിലേക്കും ഇത്തരത്തിലുള്ള ഇറച്ചികൾ എത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും, ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും കുറഞ്ഞ വിലയിൽ ഇറച്ചി വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കൗൺസിലർ ആനന്ദൻ വ്യക്തമാക്കി. 

ഏതെങ്കിലും തരത്തിൽ അസുഖബാധയെ തുടർന്ന് കോഴികൾ ചത്തതാണോ എന്നറിയാനായി പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ടെന്നും റിസൾട്ട് വന്നതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വെറ്റിനറി ഡോക്ടർ പറഞ്ഞു. കടയടച്ചിടാൻ ആര്യോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. എലത്തൂർ സോണൽ ഹെൽത്ത് ഇൻസ്പക്ടർ കെ സലീൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രൂപേഷ്, എലത്തൂർ സബ്ബ് ഇൻസ്പെക്ടർ രവീന്ദ്രൻ, സിപിഒമാരായ സന്തോഷ് കുമാർ, ലെനീഷ് പരിശോധനയിൽ പങ്കെടുത്തു. 

Eng­lish Summary:dead chick­ens and equip­ment for mix­ing shawar­ma in the butch­er shop
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.