23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 11, 2024
October 8, 2024
October 2, 2024
September 24, 2024
July 29, 2024
June 6, 2024
May 20, 2024
April 28, 2024
April 26, 2024

41മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു

പ്രദീഷ് ചിതറ
ഷാർജ
November 13, 2022 10:04 pm

ഷാർജ 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം കോടിയിറങ്ങി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അക്ഷരസ്നേഹികളുടെ അഭൂതപൂർവമായ തിരക്കാണ് ഈ വർഷം അനുഭവപ്പെട്ടത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ലക്ഷത്തിന് മുകളിൽ സന്ദർശകർ എത്തിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. എഴുത്തും വായനയും ജീവിതത്തിന്റെ ഭാഗമാക്കിയ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ നിശ്ചയദാർഢ്യവും വായനാസ്നേഹവുമാണ് ഷാർജ പുസ്തകോത്സവം ലോകത്തിന്റെ നെറുകയിൽ എത്താൻ കാരണമായത്. 95 രാജ്യങ്ങളിലെ 2213 പ്രസാധകരാണ് ഇത്തവണ മേളയിലെത്തിയത് 57 രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ ഉൾപ്പെടെ 130 ഓളം പ്രമുഖർ മേളയിൽ പങ്കെടുത്തു. 15 ലക്ഷത്തിലേറെ ശീർഷകങ്ങളുടെ ഉള്ള പുസ്തകങ്ങളും പ്രദർശിപ്പിച്ചു. പതിനെട്ടായിരം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കപ്പെട്ടത്.

സന്ദർശകരുടെ എണ്ണത്തിലും, പുസ്തകങ്ങളുടെ എണ്ണത്തിലും ഇത്തവണ റെക്കോർഡുകൾ തിരുത്തി എഴുതും എന്നാണ് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 95 രാജ്യങ്ങളിൽ നിന്ന് പ്രസാധകർ മേളയുടെ ഭാഗമായിട്ടുണ്ട്. 2022ലെ ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലിശ്രീ, ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, ബോളിവുഡ് സൂപ്പർ താരം ഷാരൂഖാൻ, ഇന്ത്യൻ വംശീയനായ കനേഡിയൻ കവയത്രി റൂപി കൗർ, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഇൻപിയേഴ്സ്, ബ്രിട്ടീഷ് എഴുത്തുകാരൻ പീകോ അയ്യർ, അമേരിക്കൻ എഴുത്തുകാരൻ ഡി ജെ പാമർ, ഓസ്ട്രേലിയൻ ഫാഷൻ ഇല്ലസ്ട്രേറ്റർ മേഗൻ ഹെസ്, പാചക പരിപാടിയിൽ അർച്ചന ദോഷി, വിക്കി രത്നാനി, എഴുത്തുകാരൻ രവി സുബ്രഹ്മണ്യൻ, കേരളത്തിൽ നിന്നും എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ, സുനിൽ പി ഇളയിടം, വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, പ്രതിക്ഷ നേതാവ് വിഡി സതീശൻ, എം പി മാരായ ടി എന്‍ പ്രതാപൻ, വി കെ ശ്രീകണ്ഠൻ കേരള നിയമസഭാംഗങ്ങളായ രമേശ് ചെന്നിത്തല, ഇ ടി ടൈസൻ മാസ്റ്റർ, എം കെ മുനീർ, മുഹമ്മദ് മുഹ്സിൻ, പ്രമോദ് നാരായണൻ, സജീവ് ജോസഫ്, മുൻ മന്ത്രിമാരായ സി ദിവാകരൻ, എം എം ഹസ്സൻ, വ്യവസായി എം എ യൂസഫലി, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ ഹനീഫ റാവുത്തർ തുടങ്ങിയവർ മേളയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു.

ഇന്ത്യയിൽ നിന്നും പ്രഭാത് ബുക്ക് ഹൗസ് അടക്കം 112 പ്രസാധകർ പങ്കെടുത്തു ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. അറബ് ലോകത്ത് നിന്നും 1298 , രാജ്യാന്തര തലത്ത് നിന്നും 915 പ്രസാധകരുമാണ് പങ്കെടുക്കുന്നത്. വാരാന്ത്യങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 339 പ്രസാധകരെ അണിനിരത്തി യു എ ഇ ആണ് ഒന്നാമത്. ഈജിപ്ത് 306, ലബനൻ 125, സിറിയ 95 യു കെ 61 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മറ്റ് പ്രസാധകർ. ഇപ്രാവശ്യം മേളയിൽ ക്യൂബ, കോസ്റ്ററിക്ക, മാലി, മാൾട്ടാ, അയർലന്റ്, ഐസ്ലാന്റ്, ഹംഗറി, ലൈബീരിയ, ജമൈക്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും ആദ്യമായി പങ്കെടുത്തു. മുപ്പത് രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ലൈബ്രറി സമ്മേളനവും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
പ്രവാസികളുടേതും, നാട്ടിൽ നിന്നുള്ള എഴുത്തുകാരുടേതുൾപ്പെടെ അഞ്ഞൂറിലതികം പുസ്തകങ്ങൾ ഇത്തവണ കേരളത്തിൽ നിന്നു മാത്രം പ്രകാശനം ചെയ്യപ്പെട്ടത്.

Eng­lish Summary:The 41st Shar­jah Inter­na­tion­al Book Fair has concluded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.