18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
November 13, 2024
October 30, 2024
October 24, 2024
October 17, 2024
October 14, 2024
October 3, 2024
September 23, 2024
July 22, 2024
July 19, 2024

കുഫോസ് വിസി നിയനം റദ്ദാക്കി; ഡോ. കെ റിജി ജോണ്‍ പുറത്ത്

Janayugom Webdesk
കൊച്ചി
November 14, 2022 10:32 am

കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. ഇതോടെ കുഫോസ് വിസി ഡോ.കെ റിജി ജോണ്‍ പുറത്തായി. യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് നിയമനം റദ്ദാക്കിയത്. ഡോ. കെ കെ വിജയനാണ് കുഫോസ് വിസിയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്‌. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ റിജി ജോണ്‍. സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മറ്റു വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

Eng­lish Sum­ma­ry: Kufos can­cels VC appoint­ment; Dr. K Riji John is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.