18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024

ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

Janayugom Webdesk
സിഡ്നി
November 15, 2022 9:00 am

ഇത്തവണത്തെ ടി20 ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ തിരഞ്ഞെടുത്ത് ഐസിസി. ഐസിസിയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും സെമി ഫൈനലിസ്റ്റുകളായ ഇന്ത്യക്കുമാണ് മുന്‍തൂക്കം. ഇരുടീമുകളില്‍ നിന്നു മൂന്നു കളിക്കാര്‍ വീതം ഐസിസി ഇലവനില്‍ ഇടംപിടിച്ചു. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമിലിടം നേടി. വിരാട് കോലിയും സൂര്യകുമാര്‍ യാദവുമാണ് ടീമിലുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ജോസ് ബട്‌ലറാണ് ടൂര്‍ണമെന്റ് ഇലവന്റെ നായകന്‍. ബട്‌ലറാണ് ഓപ്പണര്‍.

ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണറായ അലക്‌സ് ഹെയ്ല്‍സും ടീമിലിടം നേടി. മൂന്നാമനായി കോലിയും നാലാമനായി സൂര്യകുമാര്‍ യാദവും ടീമില്‍ ഇടം പിടിച്ചു. അഞ്ച് മത്സരങ്ങളില്‍ 158.27 പ്രഹരശേഷിയില്‍ 201 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സ് ആണ് ടീമിലെ അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന താരം. മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയും പാകിസ്ഥാന്റെ ഷദാബ് ഖാനുമാണ് ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍. ഇംഗ്ലണ്ടിന്റെ സാം കറനാണ് മറ്റൊരു ഓള്‍റൗണ്ടര്‍. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്യെ, ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ്, പാകിസ്താന്റെ ഷഹീന്‍ അഫ്രീദി എന്നിവര്‍ പേസ് ബൗളിങ് വിഭാഗത്തില്‍ ഉള്‍പ്പെട്ടു. റിസര്‍വ് താരമായി ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു.

ഐസിസി ഇലവന്‍
അലക്സ് ഹെയ്ല്‍സ് (ഇംഗ്ലണ്ട്), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), വിരാട് കോലി (ഇന്ത്യ), സൂര്യകുമാര്‍ യാദവ് (ഇന്ത്യ), ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലന്‍ഡ്), സിക്കന്തര്‍ റാസ (സിംബാബ്‌വെ), സാം കറന്‍ (ഇംഗ്ലണ്ട്), ഷബാദ് ഖാന്‍ (പാകിസ്ഥാന്‍), ആന്റിച്ച് നോര്‍ക്യ (ദക്ഷിണാഫ്രിക്ക), മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്ഥാന്‍)

Eng­lish Summary:ICC announces World Cup XI; Two Indi­an play­ers in the team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.