ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക,കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി രാജ്ഭവന് മുന്നില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.
ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധങ്ങല്‍ ആരംഭിച്ചു.സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തില്‍ അണിനിരക്കുന്നു. ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമത്തിന് എതിരെയുള്ള കേരളത്തിന്റെ മുഴുവന്‍ പ്രതിഷേധമാണ് മാര്‍ച്ച്.
English Summary:
The Raj Bhavan March organized by the Higher Education Protection Committee has started
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.