ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ മരുന്ന് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേര് മരിച്ചു. ഗൗരിപ്പട്ടണം മേഖലയിലെ വിഷൻ ഡ്രഗ്സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്ഥാപനത്തിലെ തൊഴിലാളികളാണ് മരിച്ചത്. നിർമാണശാലയിലെ രാസവസ്തുക്കൾ ശുദ്ധീകരിക്കുന്ന പൈപ്പിലുണ്ടായ മർദവ്യതിയാനമാണ് അപകടകാരണമെന്ന് സംശയിക്കുന്നത്. അറ്റകുറ്റപ്പണിക്കായി എത്തിയ ഡെപ്യൂട്ടി മാനേജർ, സൂപ്രണ്ട്, കെമിസ്റ്റ് എന്നിവർ സ്ഫോടനത്തിൽ ഗ്ലാസ് കഷണങ്ങളും ഷീറ്റ് ചീളുകളും ശരീരത്തിൽ തുളഞ്ഞ് കയറിയാണ് മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
English Summary:Explosion in medicine factory; Three deaths
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.