30 April 2024, Tuesday

Related news

April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 14, 2024

പങ്കാളിയെ കൊ ലപ്പെടുത്തിയ കേസ്; മൃതദേഹം വെട്ടിനു റുക്കിയ ശേഷം മുഖം കത്തിച്ചു, പ്രതിയുടെ വെളിപ്പെടുത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2022 4:23 pm

പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജി സൂക്ഷിച്ച കേസില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറെയുടെ മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുഖം കത്തിച്ച് കളഞ്ഞതായി പ്രതി അഫ്താബ് അമീന്‍ പൂനാവാല പൊലീസിന് മൊഴി നല്‍കി. മൃതദേഹം 35 കഷണങ്ങളാക്കി പലഭാഗങ്ങളില്‍ ഉപേക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയാല്‍ പൊലും തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മുഖം കത്തിച്ചുകളഞ്ഞതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

ഇന്റര്‍നെറ്റില്‍ നോക്കിയാണ് താനിതെല്ലാം മനസിലാക്കിയതെന്ന് അഫ്താബ് പൊലീസിനോട് സമ്മതിച്ചു. ശ്രദ്ധയെ കൊലപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയില്‍ ഉപേക്ഷിച്ചത്. പത്തു ശരീരഭാഗങ്ങള്‍ മാത്രമാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിന് സമീപത്തെ മെഹറോളി കാട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

കൊലപാതകത്തിന് ശേഷവും അഫ്താബ് ഡേറ്റിങ്ങ് ആപ്പു വഴി നിരവധി പെണ്‍കുട്ടികളെ കണ്ടെത്തി ഫ്ലാറ്റില്‍ കൊണ്ടുവന്നിരുന്നു. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്തും യുവതികളുമായി മുറിയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മുറിക്കുള്ളില്‍ ചന്ദനത്തിരികളും റിഫ്രഷ്നറുകളും വച്ചിരുന്നു. മൂന്ന് ആഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. 

Eng­lish Summary:Spouse mur­der case; The body was cut and then the face was burnt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.