23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

ശീതകാല ചര്‍മ്മ സംരക്ഷണം

ഡോ. ശാലിനി
SUT ഹോസ്പിറ്റൽ, പട്ടം
November 21, 2022 5:16 pm

തണുപ്പ് കാലം വരുന്നതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

1.    തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക.

2.    Shower‑ല്‍ കുളിക്കരുത്.

3.    10 മിനിറ്റിനകം കുളിച്ചിറങ്ങുക.

4.    സോപ്പിനു പകരം Cleans­ing lotion ഉപയോഗിക്കുക.

5.    കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് mois­tur­is­ing lotion പുരട്ടുക. നിറവും മണവും ഇല്ലാത്ത mois­tur­is­ing lotion ആണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കില്‍ Gly­col­ic acid, lac­tic acid എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.

6.    വിയര്‍പ്പ് തങ്ങി നില്‍ക്കുന്ന ഭാഗങ്ങളില്‍ കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

7.    കമ്പിളി വസ്ത്രങ്ങള്‍, പുതപ്പ് എന്നിവ പലര്‍ക്കും അലര്‍ജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടണ്‍ തുണി കൊണ്ട് ഒരു ആവരണം തയ്ച്ച ശേഷം ഉപയോഗിക്കാം.

8.    ഗ്ലൗസ്, സോക്‌സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.

9.    മുടി — താരന്‍ കൂടാന്‍ സാദ്ധ്യതയുള്ളതിനാല്‍ താരനു വേണ്ടിയുള്ള ഷാംപൂ ഒന്നരാടം വച്ച് തലയില്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്‍ന്നു വരാം, അതിനാല്‍ കൃത്യമായി Trim ചെയ്യുക. മുടിയില്‍ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ പൊടിയും മണ്ണും അടിക്കരുത്. Scalp വൃത്തിയായി കഴുകി സൂക്ഷിക്കുക.

10.    നഖം പൊട്ടാന്‍ സാദ്ധ്യതയുള്ളതിനാല്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.

11.    ആഹാരത്തില്‍ ശ്രദ്ധിക്കുക — വെള്ളം ധാരാളം കുടിക്കുക. OMEGA — 3 Fat­ty acids അടങ്ങിയ മീന്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കഴിക്കുക.

12.    തണുപ്പ് കാലത്ത് അധികരിക്കുന്ന രോഗങ്ങള്‍.

a.    Pso­ri­a­sis — mois­turis­er ഉപയോഗിക്കുക. ചല്‍കങ്ങള്‍ പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന Upper res­pi­ra­to­ry tract infec­tion psoriasis‑നെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കുക.

b.    Atopic der­mati­tis — കരപ്പന്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന Aggra­vat­ing fac­tors കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.

c.    Asteatot­ic eczema — വയസ്സായവരില്‍ കാണുന്ന വരണ്ട ചര്‍മ്മം / Eczema. സോപ്പ് ഒഴിവാക്കുക, mois­tur­is­ing lotion ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

d.    Hand eczema — പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.

e.    Fore­foot eczema — കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, footwear എന്നിവ മൂലം അധികരിക്കാം. ചൊറിച്ചിലിനുള്ള മരുന്നുകള്‍, mois­tur­is­ing lotion, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.

f.    Seb­or­rhe­ic der­mati­tis — താരന്‍ പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.

g.    Cold urticaria — പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.

h.    PMLE — വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധച്ച് കൃത്യ സമയത്ത് ചികിത്സ തേടുകയാണെങ്കില്‍ ശീതകാല ചര്‍മ്മരോഗങ്ങളില്‍ നിന്നും പൂര്‍ണ്ണമുക്തി നേടാവുന്നതാണ്.

ഡോ. ശാലിനി
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.